ഈ വര്‍ഷത്തെ ആദ്യ വാരാന്ത്യ കളക്ഷന്‍ റെക്കോര്‍ഡ് 'ഉറി'യ്ക്കല്ല; മുന്നിലെത്തിയ മൂന്ന് സിനിമകള്‍

By Web TeamFirst Published Mar 4, 2019, 1:54 PM IST
Highlights

ഇന്ത്യന്‍ സൈന്യം 2016ല്‍ നടത്തിയ മിന്നലാക്രമണം പശ്ചാത്തലമാക്കിയ സിനിമ തീയേറ്ററുകളില്‍ 50 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ 250 കോടിയോട് അടുക്കുകയാണ്. പക്ഷേ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യ വാരാന്ത്യ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് 'ഉറി'യല്ല.

ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. ഇന്ത്യന്‍ സൈന്യം 2016ല്‍ നടത്തിയ മിന്നലാക്രമണം പശ്ചാത്തലമാക്കിയ സിനിമ തീയേറ്ററുകളില്‍ 50 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ 250 കോടിയോട് അടുക്കുകയാണ്. പക്ഷേ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യ വാരാന്ത്യ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് 'ഉറി'യല്ല. മൂന്ന് സിനിമകളുണ്ട് ഫസ്റ്റ് വീക്കെന്‍ഡ് കളക്ഷനില്‍ ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മുന്നില്‍.

സോയ അഖ്തര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗള്ളി ബോയ്', ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്ത് അജയ് ദേവ്ഗണ്‍, മാധുരി ദീക്ഷിത്, അര്‍ഷാദ് വര്‍സി, ജാവേദ് ജഫ്രി, അനില്‍ കപൂര്‍, റിതേഷ് ദേശ്മുഖ് തുടങ്ങി വന്‍ താരനിര അണിനിരന്ന 'ടോട്ടല്‍ ധമാല്‍', രാധാകൃഷ്ണ ജഗര്‍ലാമുഡി സംവിധാനം ചെയ്ത് കങ്കണ റണൗത്ത് ടൈറ്റില്‍ റോളിലെത്തിയ 'മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി' എന്നീ ചിത്രങ്ങളാണ് ആദ്യ വാരാന്ത്യ കളക്ഷനില്‍ 'ഉറി'യേക്കാള്‍ മുന്നിലുള്ളത്.

Top 5 *opening weekend* biz - 2019...
1. [4-day extended weekend] / Valentine Day weekend
2. / non-holiday
3. / Republic Day weekend
4. / non-holiday
5. / non-holiday
India biz. pic.twitter.com/9DYNKlifQj

— taran adarsh (@taran_adarsh)

'ഗള്ളി ബോയ്' ഇതുവരെ നേടിയത് 130.28 കോടിയെന്ന് കൊയ്‌മൊയ്‌യുടെ കണക്ക്. ആദ്യ വാരാന്ത്യം ചിത്രം നേടിയത് 72.45 കോടി ആയിരുന്നു. ടോട്ടല്‍ ധമാല്‍ ആകെ 106.32 കോടിയും (ആദ്യ വാരാന്ത്യ കളക്ഷന്‍ 62.40 കോടി) മണികര്‍ണിക ആകെ 94.92 കോടിയും (ആദ്യ വാരാന്ത്യ കളക്ഷന്‍ 42.55 കോടി) നേടിയിട്ടുണ്ട്. 

click me!