ഓണം തൂക്കിയോ? ട്രിപ്പിളടിച്ച് സ്ട്രേങ്ങായി ടൊവിനോ, കോടികള്‍ വാരിത്തുടങ്ങി 'എആര്‍എം', ആദ്യദിനം നേടിയത്

Published : Sep 12, 2024, 08:37 PM ISTUpdated : Sep 12, 2024, 08:57 PM IST
ഓണം തൂക്കിയോ? ട്രിപ്പിളടിച്ച് സ്ട്രേങ്ങായി ടൊവിനോ, കോടികള്‍ വാരിത്തുടങ്ങി 'എആര്‍എം', ആദ്യദിനം നേടിയത്

Synopsis

ഈ വർഷത്തെ ഓണം അജയന്റെ രണ്ടാം മോഷം കൊണ്ടുപോകുമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായക നടനായി ഉയർന്ന് നിൽക്കുന്ന നടനാണ് ടൊവിനോ തോമസ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രത്തിന്റെ നായകൻ കൂടിയായ ടൊവിനോ ട്രിപ്പിൾ റോളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം എന്ന എആർഎം. ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ്. 

മുത്തശ്ശി കഥ പോലെ പറഞ്ഞു പോയ ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്ന് താലമുറകളുടെ വേഷത്തിലാണ് ടൊവിനോ എത്തിയത്. കരിയറിൽ ഇതുവരെ കാണാത്ത കഥാപാത്രങ്ങളിലാകും ടൊവിനോ എത്തുക എന്ന് പ്രഖ്യാപനം മുതൽ കേട്ട ചിത്രം അത് അന്വർത്ഥമാക്കുകയും ചെയ്തു. മൂന്ന് വേഷങ്ങളും അവയ്ക്ക് ആവശ്യമായ രീതിയിൽ യാതൊരു വിധ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ ടൊവിനോ വിജയകരമായി അഭിനയിപ്പിച്ചു ഫലിപ്പിച്ചു എന്നാണ് പ്രേക്ഷക വിലയിരുത്തൽ. ഈ അവസരത്തിൽ ചിത്രം ആദ്യദിനം നേടാൻ പോകുന്ന കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 2.50 കോടിയാണ് ആദ്യദിനം അജയന്റെ രണ്ടാം മോഷണം നേടാൻ പോകുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. ആ​ഗോളതലത്തിൽ അഞ്ച് കോടി അടുപ്പിച്ചോ അതിന് മുകളിലോ സിനിമ കളക്ട് ചെയ്യുമെന്ന് ഇവർ വിലയിരുത്തുന്നു. പ്രി സെയിൽ ബിസിനസുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്കുകൾ. എന്തായാലും തരക്കേടില്ലാത്ത ആദ്യദിന കളക്ഷൻ തന്നെ അജയന്റെ രണ്ടാം മോഷണം നേടും എന്നത് ഉറപ്പാണ്. 

ബി ഉണ്ണികൃഷ്ണൻ ഒഴിവായതല്ല, ഓടി രക്ഷപെട്ടത്; സിനിമ നയരൂപീകരണ സമിതി വിഷയത്തില്‍ വിനയൻ

അതേസമയം, ഈ വർഷത്തെ ഓണം അജയന്റെ രണ്ടാം മോഷം കൊണ്ടുപോകുമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ടൊവിനോ ചിത്രത്തിന് പുറമെ കിഷ് കിന്ദ കാണ്ഡവും ഇന്ന് റിലീസ് ചെയ്തിരുന്നു. നാളെ ​ഗ്യാങ്സ് ഓഫ് സുകുമാര കുറുപ്പും കൊണ്ടലും ബാഡ് ബോയ്സും റിലീസ് ചെയ്യും. എന്തായാലും ഏത് സിനിമയാകും ഈ വർഷത്തെ ഓണത്തിന് കപ്പടിക്കുക എന്നത് വരും ദിവസങ്ങളിൽ അറിയാനാകും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ