തമിഴ്‍നാട്ടില്‍ ലാല്‍ സലാമിന്റെ ഫൈനല്‍ കളക്ഷൻ ഗരുഡൻ മറികടന്നു

Published : Jun 03, 2024, 07:42 PM ISTUpdated : Jun 04, 2024, 01:06 PM IST
തമിഴ്‍നാട്ടില്‍ ലാല്‍ സലാമിന്റെ ഫൈനല്‍ കളക്ഷൻ ഗരുഡൻ മറികടന്നു

Synopsis

ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം കളക്ഷനില്‍ കുതിക്കുകയാണ്.

സൂരി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ഗരുഡൻ. ഉണ്ണി മുകുന്ദൻ വേഷമിട്ട തമിഴ് ചിത്രമാണ് ഗരുഡൻ.  ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. സൂരി നായകനായ ഗരുഡന്റെ തമിഴ്‍നാട്ടിലെ കളക്ഷൻ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്.

തമിഴ്‍നാട്ടില്‍ ലാല്‍ സലാം ഫൈനല്‍ കളക്ഷൻ ഗരുഡൻ മറികടന്നിരിക്കുകയാണ്. രജനികാന്തിന്റെ ലാല്‍ സലാം 17.46 കോടി രൂപയായിരുന്നു നേടിയത്. മലയാളത്തിന്റെ ശിവദയും ഗരുഡനില്‍ ഉണ്ണിക്കൊപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ഗരുഡൻ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോള്‍ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തില്‍ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗരുഡൻ എന്ന പ്രൊജക്റ്റിന്.

Read More: ഞായറാഴ്‍ച ടര്‍ബോയ്‍ക്ക് നേടാനായത്, മമ്മൂട്ടി കളക്ഷനില്‍ മുന്നോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'