ഒന്നാമന്‍ മോഹന്‍ലാല്‍, മൂന്നാമന്‍ ദിലീപ്, ആറാമന്‍ മമ്മൂട്ടി; ലിസ്റ്റില്‍ 14-ാമനായി ഹാഷിറിന്‍റെ ഗ്രാന്‍ഡ് എന്‍ട്രി

Published : Apr 03, 2026, 04:24 PM IST
vaazha 2 at number 14 in the list of All Time Top Opening Day malayalam movies in Kerala

Synopsis

നവാഗതരുമായി എത്തിയ വാഴ 2 എന്ന ചിത്രം ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ് 

മലയാള സിനിമകളുടെ മാര്‍ക്കറ്റ് സമീപ വര്‍ഷങ്ങളില്‍ വലിയ തോതില്‍ വളര്‍ന്നിട്ടുണ്ട്. ഒരു കാലത്ത് എത്ര ദിവസം തിയറ്ററുകളില്‍ ഓടി എന്നതാണ് വിജയത്തിന്‍റെ മാനദണ്ഡമായി നോക്കിയിരുന്നതെങ്കില്‍ ഇന്ന് അത് ബോക്സ് ഓഫീസ് കളക്ഷനാണ്. വൈഡ് റിലീസിലൂടെ തിയറ്ററുകള്‍ വര്‍ധിച്ചതിനാലും രാജ്യത്തും വിദേശത്തുമായി പുതിയ മാര്‍ക്കറ്റുകള്‍ തുറക്കപ്പെട്ടതിനാലും പോസിറ്റീവ് അഭിപ്രായം വരുന്ന ഒരു ചിത്രം വളരെ വേഗത്തില്‍ ബോക്സ് ഓഫീസില്‍ കുതിക്കും. ഏറ്റവുംമൊടുവില്‍ ബോക്സ് ഓഫീസില്‍ ശ്രദ്ധ നേടുന്നത് പുതുമുഖങ്ങളുമായി എത്തിയ വാഴ 2 എന്ന ചിത്രമാണ്.

2024 ല്‍ പുറത്തെത്തി മികച്ച വിജയം നേടിയ വാഴയുടെ രണ്ടാം ഭാഗമായി പുറത്തെത്തിയ ചിത്രം റിലീസിന് മുന്‍പേ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആ ഹൈപ്പ് അഡ്വാന്‍സ് ബുക്കിംഗിലും പ്രതിഫലിച്ചിരുന്നു. ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും മുന്‍പ് കേരളത്തില്‍ നിന്ന് ചിത്രം നേടിയത് ഒന്നര കോടിക്ക് മുകളില്‍ ആയിരുന്നു. ഒരു നവാഗത ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു ഇത്. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ നിറഞ്ഞതോടെ ഓപണിംഗിലും ചിത്രം കുതിച്ചു. കേരളത്തില്‍ നിന്ന് മാത്രം 5.20 കോടി ചിത്രം നേടിയെന്നാണ് കണക്ക്. നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആദ്യ ദിനം നേടിയത് 10.5 കോടിയാണ്. വലിയ നേട്ടമാണ് ഇത്.

കേരളത്തില്‍ ഈ വര്‍ഷം ഒരു സിനിമ നേടുന്ന രണ്ടാമത്തെ ഏറ്റവും മികച്ച ഓപണിംഗ് ആയിരുന്നു വാഴ 2 നേടിയത്. മലയാള ചിത്രങ്ങള്‍ കേരളത്തില്‍ നേടിയ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷന്‍ നോക്കിയാല്‍ 14-ാം സ്ഥാനത്തും എത്തിയിട്ടുണ്ട് വാഴ 2. എമ്പുരാന്‍ (14.07 കോടി) ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ രണ്ടാമത് ഒടിയനും (7.22 കോടി) മൂന്നാമത് ഭഭബയുമാണ് (7.20 കോടി). ലൂസിഫര്‍ (6.38 കോടി) ആണ് നാലാം സ്ഥാനത്ത്. അഞ്ചാമത് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം (6.35 കോടി). ആറാമത് ഭീഷ്മപര്‍വ്വം (6.2 കോടി). ഏഴാമത് ടര്‍ബോയും (6.15 കോടി) എട്ടാമത് ആട് മൂന്നാം ഭാഗവും (5.90 കോടി). മലൈക്കോട്ടൈ വാലിബനാണ് (5.85 കോടി) ഒന്‍പതാം സ്ഥാനത്ത്. പത്താമത് ആടുജീവിതം (5.83 കോടി). പതിനൊന്നാമത് കിംഗ് ഓഫ് കൊത്തയും (5.75 കോടി) പന്ത്രണ്ടാമത് കായംകുളം കൊച്ചുണ്ണിയും (5.22 കോടി). മാമാങ്കമാണ് 13-ാമത് (5.21 കോടി). 14-ാമത് വാഴ 2 (5.20 കോടി), 15-ാമത് തുടരും (5.10 കോടി) എന്നീ ചിത്രങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

ആ നേട്ടത്തിലേക്ക് ഇനിയുള്ളത് കുറച്ച് ദൂരം മാത്രം; കളക്ഷനിൽ ഞെട്ടിച്ച് ധുരന്ധർ 2
വമ്പന്മാര്‍ എല്ലാവരും വീണു, മുന്നില്‍ ഒരേയൊരാള്‍ മാത്രം! റിലീസ്‍ദിന കളക്ഷനില്‍ ഈ വര്‍ഷം ഞെട്ടിച്ച 5 ചിത്രങ്ങള്‍