വിജയ് ചിത്രം വിജയമോ? 'വാരിസ്' കളക്ഷന്‍ ആദ്യമായി വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍

By Web TeamFirst Published Jan 16, 2023, 7:48 PM IST
Highlights

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആണ് നിര്‍മ്മാതാക്കള്‍

കോളിവുഡിന് ഇത്തവണ പൊങ്കല്‍ സീസണില്‍ ഡബിള്‍ ധമാക്ക ആയിരുന്നു. ഏറ്റവുമധികം ആരാധകരുള്ള തമിഴിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ രണ്ട് ചിത്രങ്ങള്‍. എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ എത്തിയ അജിത്ത് ചിത്രം തുനിവും വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലെത്തിയ വിജയ് ചിത്രം വാരിസും. ഈ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ സൃഷ്ടിക്കുന്ന നേട്ടത്തെക്കുറിച്ചുള്ള അനൌദ്യോഗിക വിവരങ്ങള്‍ നിരവധി ട്രേഡ് അനലിസ്റ്റുകളും ട്രാക്കര്‍മാരുമൊക്കെ തങ്ങളുടേതായ രീതിയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ റിലീസിന് ശേഷം ആദ്യമായി വാരിസിന്‍റെ കളക്ഷന്‍ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ്. 

ട്രാക്കര്‍മാരില്‍ പലരും ട്വിറ്ററിലൂടെ അവതരിപ്പിച്ച കണക്കിനെ സാധീകരിക്കുന്നതാണ് നിര്‍മ്മാതാക്കള്‍ പറയുന്ന സംഖ്യ. 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടിയിലേറെ നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ആഗോള ഗ്രോസ് ആണിത്. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ : ലിജോയുടെ ക്യാമറയ്ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍; 'മലൈക്കോട്ടൈ വാലിബന്' 18 ന് ആരംഭം

crosses 150Cr+ collection worldwide in just 5 days nanba 🔥

Aatanayagan 😎 sir pic.twitter.com/Qj1vzbuEpa

— Sri Venkateswara Creations (@SVC_official)

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കേരളത്തില്‍ 400 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ പുലര്‍ച്ചെ നാലിന് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. 

tags
click me!