ധനുഷ് അച്ഛനെപ്പോലെ, ആ സമയത്ത് അദ്ദേഹം ഭക്ഷണം കഴിച്ച ശേഷമേ ഞാന്‍ കഴിക്കൂ; ബന്ധം തകർന്നത് നാണക്കേട്..; തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവൻ

Published : Apr 06, 2026, 09:57 PM IST
Vignesh Shivan about Dhanush

Synopsis

Vignesh Shivan breaks silence on fallout with Dhanush. ധനുഷുമായുള്ള അകൽച്ച ജീവിതത്തിലെ വലിയ നഷ്ടമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു ഈ പ്രതികരണം.

ധനുഷ് തനിക്ക് പിതൃതുല്യനാണെന്ന് സംവിധായകൻ വിഘ്‌നേഷ് ശിവൻ. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഗാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ് പ്രശ്നത്തിലാണ് നയൻതാരയും ധനുഷും തമ്മിൽ പരസ്യപോര് നടത്തിയത്. പുതിയ ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനിയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെയായിരുന്നു വിഘ്‌നേഷ് ശിവൻ പ്രതികരണം.

"ഞാന്‍ ധനുഷ് സാറിനെ ഒരുപാട് ആരാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനം ജൂലൈ 28നാണ്. ആ ദിവസമാണ് എന്റെ അച്ഛന്‍ മരിച്ചതും. ഒരു തരത്തില്‍ ഞാന്‍ അദ്ദേഹത്തിലൂടെ അച്ഛന്റെ സാന്നിധ്യം അറിയുന്നുണ്ട്. അദ്ദേഹത്തെ ഞാന്‍ അങ്ങനെയാണ് കാണുന്നത്. അച്ഛനുമായുള്ള ബന്ധം നഷ്ടമായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അതിപ്പോഴും എനിക്ക് കുറ്റബോധമുള്ള കാര്യമാണ്. എന്തോ തെറ്റ് സംഭവിച്ചതായി എനിക്ക് തോന്നാറുണ്ട്. ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന ജീവിതത്തില്‍ ധനുഷ് സാറിനൊരു പ്രത്യേക സ്ഥാനമുണ്ട്." വിഘ്‌നേഷ് ശിവൻ പറയുന്നു.

"വിഐപിയുടെ സമയത്ത് ഞാന്‍ രണ്ട് വര്‍ഷം അദ്ദേഹത്തിന്റെ കൂടെയായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ച ശേഷമേ ഞാന്‍ കഴിക്കൂ. ചിലപ്പോള്‍ ആളുകള്‍ക്കിടയില്‍ പലതും സംഭവിക്കും. നമുക്ക് തന്നെ കാര്യങ്ങള്‍ പൂര്‍ണമായി മനസിലാകില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിട്ടാണ് ഞാനതിനെ കാണുന്നത്. നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുകയും, അയാളുമായി വളരെ നല്ലൊരു ബന്ധമുണ്ടാവുകയും ചെയ്യുമ്പോള്‍ അത് നഷ്ടമാകുമ്പോള്‍ ഞാന്‍ അതൊരു നാണക്കേടായിട്ടാണ് കാണുന്നത്. ഒരു കാരണം മൂലം രണ്ട് പേര്‍ പിരിഞ്ഞാല്‍ അത് പരിഹരിക്കാം. പക്ഷെ പ്രശ്‌നമൊന്നും ഇല്ലെങ്കില്‍ അത് എങ്ങനെയാകും പരിഹരിക്കുക." വിഘ്‌നേഷ് ശിവൻ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ധനുഷിന്റെ നായികയായി മമിത; 'കര'യിലെ രണ്ടാം ഗാനം ഏപ്രിൽ 8 ന്
നാല് ദിവസം കൊണ്ട് ആഗോള കളക്ഷനിൽ വമ്പൻ നേട്ടവുമായി വാഴ 2; ഓൺലൈൻ ബുക്കിങ്ങിലും മികച്ച മുന്നേറ്റം