ഫാന്‍സ്, ഫസ്റ്റ് ഷോ കഴിഞ്ഞു; വിജയിയുടെ വാരിസ് എങ്ങനെ; പ്രേക്ഷക പ്രതികരണം ഇങ്ങനെ

By Web TeamFirst Published Jan 11, 2023, 8:49 AM IST
Highlights

വാരിസിന്‍റെ വേള്‍ഡ് പ്രീമിയര്‍ ചെന്നൈ സത്യം സിനിമാസില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് തുടങ്ങി രാത്രിയോടെ പൂര്‍ത്തിയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ചെന്നൈ: ജനുവരി 11 എത്തി തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസം. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളുടെയും ഫാന്‍സ് ഷോകള്‍ തമിഴ്നാട്ടില്‍ അര്‍ധരാത്രിയോടെ തന്നെ പൂര്‍ത്തിയായിരുന്നു. 

വാരിസിന്‍റെ വേള്‍ഡ് പ്രീമിയര്‍ ചെന്നൈ സത്യം സിനിമാസില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് തുടങ്ങി രാത്രിയോടെ പൂര്‍ത്തിയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനാല്‍ തന്നെ വലിയതോതിലുള്ള അഭിപ്രായങ്ങളും റിവ്യൂകളുമാണ് വാരിസിന് ലഭിച്ചുവരുന്നത്. 

വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും ചിത്രം ദളപതി ഷോ ആണെന്നും ബാല പറയുന്നു. അദ്ദേഹം ചെറുപ്പമായും പുതുമയോടെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നര്‍മ്മവും കൈകാര്യം ചെയ്തിട്ടുണ്ട്. യോഗി ബാബുവിന്‍റെ കോമഡിയും നന്നായി, എന്നാണ് രമേശ് ബാലയുടെ വാക്കുകള്‍. 

ഗംഭീരം എന്നാണ് മാധ്യമപ്രവര്‍ത്തകനായ രാജശേഖര്‍ പറഞ്ഞിരിക്കുന്നത്. മാസ് നിമിഷങ്ങളുള്ള മനോഹരമായ ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ ആണ് ചിത്രമെന്നും തമന്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതം മികച്ചതാണെന്നും അദ്ദേഹം പറയുന്നു.

വിവിധഫാന്‍സുകളും ട്വിറ്ററിലും മറ്റും പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പുതുമയൊന്നും ഇല്ല വിജയ് ഷോ എന്ന നിലയിലും ട്വീറ്റുകള്‍ വരുന്നുണ്ട്. ക്ലെവര്‍ സെല്ലര്‍ എന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് ചില ആരാധകരുടെ അഭിപ്രായം. കേരളത്തില്‍ നിന്നുള്ള ആരാധകരുടെ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

Exclusive Review - FAMILY ENTERTAINER. Screen Presence Is UnMatchable. His Performance Is The Main Postive Of The Movie . Movie Has All Elements For Family Audience. Hoping Movie Will Work Among Family Audience , Hardcore Fans & Box-office Too...🔥🔥🔥 pic.twitter.com/oUXbRyLBPU

— Dr.Senttu (@Senttu_ofcl)

Ippo Dan movie mudinchu veetuku vanthen... Romba naalaiku apuram oru Nalla family movie.Thalapathy Vijay Anna dan padam full ah. Action, Sentiment, Love, Emotion nu ellame iruku emotional ah connect aagiduvom kandipa namma family oda relate pannipom ellarum.

— பா. பிரவீன் குமார் (@BPK6554)

:

Nothing Fresh, its okay!

- Average

— afzaL (@afsal_tweets)

Predictable-template family drama crafted well with right ingredients to deliver a Paisa Vasool Entertainer. & Team👏 😘😍 Kidukkan Form, Songs & Bgm 🔥

Vijay’s- / 💥 🤏 pic.twitter.com/gbQ7m1vgRe

— SHK (@ItsmeShk)

Dialogues mattum konjam focus pannirukalam..effective ah illa..

Dance🔥🔥
comedy🔥🔥
action🔥🔥
screenplay🔥

— JasonRo45🏏Thalapathy (@Jaison815)

Watched with ❤️❤️ pic.twitter.com/GRiYCjqbcg

— Dinesh alias Renganathan (@dinesh_actor)

Lovee yu naa 🥺🥺❤️😍 • • pic.twitter.com/6EaEk86f7A

— KᴀᴛʜɪR 🍁 ツ (@Mulla_twtz)


What worked :
Vijay's dialogues & humour ( is highly appreciated here :') please continue writing for Thalapathy)
Thaman BGM
Massy treatment tailor made for thalapathy 🔥
What didn't work :
Emotional scenes had less connect.
Making 😓 and VFX.
Jimki song.

— Akash Anand (@akashba)

Kerela FDFS Review Negativu mixed

— Jishith Sfc (@Jishith8)

Dir fulfilled the audience. BG scores 💥, steals the show aftr a long gap with his comedy, dance & mannerism. Finally one man bro dialogues vera level pic.twitter.com/k5CShtlFI4

— Chandru_Sarvan (@chandrupmk)

ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

സംഭവം ഇരുക്ക്! 'തുനിവ്' റിവ്യൂ

എങ്ങനെയുണ്ട് ആദ്യ പകുതിയില്‍ 'വാരിസ്'? പ്രീമിയര്‍ ഷോയില്‍ നിന്നുള്ള ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍

click me!