12 വര്‍ഷത്തിന് ശേഷം എത്തി, 200 കോടി ക്ലബ്ബിലേക്ക് ആ ചിത്രം

Published : Jan 11, 2025, 03:02 PM IST
12 വര്‍ഷത്തിന് ശേഷം എത്തി, 200 കോടി ക്ലബ്ബിലേക്ക് ആ ചിത്രം

Synopsis

കമിം​ഗ് ഓഫ് ഏജ് റൊമാന്‍റിക് കോമഡി വിഭാ​ഗത്തില്‍ പെടുന്ന ചിത്രം 2013 ലാണ് ആദ്യം തിയറ്ററുകളില്‍ എത്തിയത്

ഇന്ത്യന്‍ സിനിമയില്‍ റീ റിലീസ് ട്രെന്‍ഡ് ആവാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. എന്നാല്‍ ഇത്തരത്തില്‍ എത്തുന്ന എല്ലാ ചിത്രങ്ങളും വിജയിക്കുന്നില്ല. അതേസമയം ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ വീണ്ടും ബി​ഗ് സ്ക്രീനില്‍ താല്‍പര്യത്തോടെ വന്ന് കാണാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒരു ഹിന്ദി ചിത്രവും. രണ്‍ബീര്‍ കപൂര്‍, ദീപിക പദുകോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച യേ ജവാനി ഹേ ദീവാനിയാണ് ആ ചിത്രം.

കമിം​ഗ് ഓഫ് ഏജ് റൊമാന്‍റിക് കോമഡി വിഭാ​ഗത്തില്‍ പെടുന്ന ചിത്രം 2013 ലാണ് തിയറ്ററുകളില്‍ എത്തിയത്. ഒറിജിനല്‍ സമയത്തേ വിജയം നേടിയ ചിത്രമാണിത്. എന്നാലും 12 വര്‍ഷത്തിന് ശേഷമുള്ള റീ റിലീസിലും ചിത്രം മികച്ച കളക്ഷന്‍ നേടി. അതിലൂടെ ഒരു ബോക്സ് ഓഫീസ് നേട്ടവും സ്വന്തമാക്കി ഈ അയന്‍ മുഖര്‍ജി ചിത്രം. ഈ മാസം 3 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.

റീ റിലീസിന്‍റെ ആദ്യ വാരാന്ത്യത്തില്‍ത്തന്നെ 6.25 കോടി നേടിയ ചിത്രം പ്രവര്‍ത്തി ദിനങ്ങളില്‍ ആകെ 5.90 കോടിയും നേടി. അങ്ങനെ ഒരാഴ്ച കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ 12.15 കോടിയാണ്. ഒറിജിനല്‍ റിലീസിന്‍റെ സമയത്ത് 188.57 കോടി നെറ്റ് കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. ഒരാഴ്ചത്തെ റീ റിലീസ് കളക്ഷന്‍ കൂടി ചേരുമ്പോള്‍ ചിത്രം 200 കോടി ക്ലബ്ബില് ഇടംപിടിച്ചിരിക്കുകയാണ്. ബ്രഹ്‍മാസ്ത്ര അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത അയന്‍ മുഖര്‍ജിക്കും രണ്‍ബീര്‍ കപൂറിനും ദീപിക പദുകോണിനും കരിയറില്‍ ഒരു 200 കോടി ക്ലബ്ബ് ചിത്രം കൂടി ലഭിച്ചിരിക്കുകയാണ് ഇതിലൂടെ. ബോളിവുഡില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന 43-ാമത്തെ ചിത്രമാണ് യേ ജവാനി ഹേ ദീവാനി. 

ALSO READ : വന്യതയുടെ താളവുമായി 'റൈഫിൾ ക്ലബ്ബി'ലെ ഗാനം; ലിറിക് വീഡിയോ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍