ജാതിയധിക്ഷേപം; സല്‍മാന്‍ ഖാനും ശില്പ ഷെട്ടിക്കുമെതിരെ പരാതി

By Web DeskFirst Published Dec 25, 2017, 10:15 AM IST
Highlights

 ടെലിവിഷന്‍ പരിപാടിക്കിടെ ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്പ ഷെട്ടിക്കുമെതിരെ പരാതി. പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഇരുവരും സംസാരിച്ചെന്നാണ് ആരോപണം.

സംഭവുമായി ബന്ധപ്പെട്ട് ദേശീയ പട്ടിക ജാതി കമ്മീഷന്‍ പ്രക്ഷേപണ മന്ത്രാലത്തിനോടും പോലീസിനോടും വിശദീകരണം തേടി. ദില്ലിയിലെ വാത്മീകി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണിത്.

 എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടി മാപ്പു ചോദിച്ച് രംഗത്ത് എത്തി. തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ശില്‍പ പറഞ്ഞു. അങ്ങനെയുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ശില്‍പ ട്വിറ്ററില്‍ കുറിച്ചു.

click me!