ടൊയ്‌ലറ്റ് ഏക് പ്രേം കഥയ്ക്ക് എട്ടു കട്ടുകളില്ല ; അക്ഷയ് കുമാര്‍

Published : Aug 09, 2017, 07:52 PM ISTUpdated : Oct 05, 2018, 12:35 AM IST
ടൊയ്‌ലറ്റ് ഏക് പ്രേം കഥയ്ക്ക് എട്ടു കട്ടുകളില്ല  ; അക്ഷയ് കുമാര്‍

Synopsis

മുംബൈ: ടൊയ്‌ലറ്റ് ഏക് പ്രേം കഥയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് മൂന്ന് കട്ടുകളെന്ന് അക്ഷയ് കുമാര്‍. എട്ടു കട്ടുകള്‍ എന്ന പ്രചരണം എവിടെ നിന്നെന്നറിയില്ലെന്നു  അക്ഷയ് കുമാര്‍  പറഞ്ഞു. അക്ഷയ് കുമാര്‍ ചിത്രത്തിനു എട്ട് കട്ടുകള്‍ നിര്‍ദ്ദേശിച്ചതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഹരാമി എന്ന വാക്ക് സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയുടെ വിഷയത്തെ അഭിനന്ദിച്ചതായി താരം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് തിരക്കലായതിനാല്‍ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഭൂമി പഡ്‌നേക്കറും അനുപം ഖേറുമാണ് അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന പ്രധാന താരങ്ങള്‍. ശ്രീ നാരായണന്‍ സിങ് സംവിധാനം ചെയ്യുന്ന ടൊയ്‌ലറ്റ് ഏക് പ്രേം കഥ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും. 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സെലിബ്രിറ്റി നർത്തകരെ പല നർത്തകർക്കും പൊതുവേ പരമ പുച്ഛമാണ്..'; കുറിപ്പ് പങ്കുവച്ച് രചന നാരായണൻകുട്ടി
'22 വയസുള്ള യുവാവാണ് കിച്ചു, അവൻ എന്നെ തള്ളി പറഞ്ഞാലും ബൈ പറയും'; തുറന്നുപറഞ്ഞ് രേണു സുധി