എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി, ഐഎഫ്എഫ്കെയിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍

By Web DeskFirst Published Nov 28, 2017, 4:11 PM IST
Highlights

പനാജി: സനല്‍ കുമാര്‍ ശശിധരന്‍റെ വിവാദ ചിത്രം എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. സിനിമയുടെ പേര് സംബന്ധിച്ച പരാതിയെ  തുടര്‍ന്നാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത്. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ ഉത്തരവ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ലഭിച്ചു. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസമായ ഇന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതോടെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയില്ല. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത് ഐഎഫ്എഫ്കെയിലെ പ്രദര്‍ശനത്തെയും ബാധിക്കും. കോടതി ഉത്തരവ് മറികടക്കാനുള്ള കേന്ദ്രത്തിന്‍റെ ഗൂഡനീക്കമാണിതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു.

click me!