ചാലക്കുടിക്കാരന്‍ ചങ്ങാതികണ്ട് നിറകണ്ണുകളോടെ സ്ത്രീകള്‍

By Web TeamFirst Published Sep 28, 2018, 8:39 PM IST
Highlights

മണിയുടെ ചെറുപ്പകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടെന്നു വിനയന്‍ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു

മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ഇന്നാണ് തീയറ്ററുകളില്‍ എത്തിയത്. ആരാധകര്‍ നിറകണ്ണുകളോടെയാണ് സിനിമ കണ്ടിറങ്ങുന്നത്. മണിയുടെ ചെറുപ്പകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടെന്നു വിനയന്‍ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ സിനിമക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്.

കോമഡിസ്‌കിറ്റുകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത് ചിത്രത്തില്‍ മണിയുടെ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെന്ന് വിനയന്‍ വ്യക്തമാക്കിയിട്ടുണ്ട്. സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.കഥ: വിനയന്‍, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.

click me!