ബി​ഗ് ബിയുടെ 'ധൂം ബരാബറി'ന് ചുവട് വച്ച് ചൈനീസ് യുവതി; വീഡിയോ വൈറല്‍

Web Desk |  
Published : Jun 09, 2018, 06:11 PM ISTUpdated : Jun 29, 2018, 04:17 PM IST
ബി​ഗ് ബിയുടെ 'ധൂം ബരാബറി'ന് ചുവട് വച്ച് ചൈനീസ്  യുവതി; വീഡിയോ വൈറല്‍

Synopsis

ട്വീറ്ററില‍ാണ് വീഡിയോ വൈറലായിരിക്കുന്നത് 

 ദില്ലി: അങ്ങ് ചൈനയിൽ വരെ ബച്ചന് ആരാധികമാരുണ്ടെന്ന് തെളിയിക്കുകയാണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചൈനീസ് യുവതിയുടെ ഡാൻസ്. അമിതാഭ് ബച്ചൻ അഭിനയിച്ച ധൂം എന്ന ചിത്രത്തിലെ 'ധൂം ബരാബർ' എന്ന ​ഗാനത്തിനാണ് ചൈനീസ് രീതിയിൽ യുവതി ചുവട് വയ്ക്കുന്നത്. അമിതാഭ് ബച്ചനെയും അഭിഷേക്  ബച്ചനെയും വീഡിയോയിൽ ടാ​ഗ് ചെയ്തിട്ടുണ്ട്. ആ യുവതി ആരാണെന്ന് കണ്ടുപിടിക്കാനുള്ള തിരക്കിലാണ് ട്വിറ്റർ ലോകം. പച്ച നിറമുള്ള പരമ്പരാ​ഗത വസ്ത്രം ധരിച്ചാണ് യുവതി ഡാൻസ് ചെയ്യുന്നത്.  അമേസിം​ഗ് എന്നാണ് ബച്ചൻ ഈ വീഡിയോയ്ക്ക് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ബി​ഗ് ബി മറുപടി ട്വീറ്റും നൽകിയിരിക്കുന്നു. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇന്ദ്രൻസിന്റെ ആശാനിലെ "ചിറകേ ചിറകേ" ഗാനം ബിഹൈന്റ് ദ സീൻ വീഡിയോ പുറത്ത്
ചുവടുകളുമായി രജിഷ വിജയന്‍; 'മസ്‍തിഷ്‍ക മരണ'ത്തിലെ വീഡിയോ സോംഗ് എത്തി