വിക്രമിന്‍റെ മഹാവീര്‍ കര്‍ണന്‍; 30 അടി ഉയരമുള്ള രഥത്തിന്‍റെ നിർമാണം ആരംഭിച്ചു

By Web TeamFirst Published Dec 3, 2018, 6:30 PM IST
Highlights

മഹാവീർ കർണ്ണനിലെ 30 അടി ഉയരമുള്ള രഥത്തിന്റെ നിർമാണം ആരംഭിച്ചു. ഇതിന് മുന്നോടിയായി രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി പത്മനാഭ ക്ഷേത്രത്തില്‍ പൂജിച്ച് ഹൈദരാബാദിലേക്ക് കൊണ്ട്  പോയി.

തിരുവനന്തപുരം: ചിയാൻ വിക്രം നായകനാകുന്ന മഹാവീർ കർണ്ണനിലെ 30 അടി ഉയരമുള്ള രഥത്തിന്റെ നിർമാണം ആരംഭിച്ചു. ഇതിന് മുന്നോടിയായി രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി പത്മനാഭ ക്ഷേത്രത്തില്‍ പൂജിച്ച് ഹൈദരാബാദിലേക്ക് കൊണ്ട്  പോയി.  എന്ന് നിന്റെ മൊയ്തീന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് 'മഹാവീർ കർണ്ണ'.  തിങ്കളാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്ര തന്ത്രിയും മുൻ ശബരിമല മേൽശാന്തിയുമായ ഗോശാലാ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. 

സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടൻമാരായ സുരേഷ് ഗോപി എം.പി,  ഇന്ദ്രൻസ്, തിരക്കഥാകൃത്ത് ബി.ജയമോഹൻ എന്നിവർ ചേർന്ന് സ്വീകരിച്ച മണി സംവിധായകൻ ആർ.എസ് വിമലിന് കൈമാറി. പദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂറ്റീവ് ഓഫീസർ  ബി.രതീന്ദ്രൻ ഐ.എ.എസ്, ബബ്‌നു ശങ്കർ, സി.ആനന്ദകുമാർ, എസ്.പി ദീപക് ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. 2 അടി ഉയരവും 30 കിലോയോളം ഭാരവുമുള്ള മണിയാണ് ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിൽ സജ്ജമാകുന്ന സെറ്റിലേക്ക് കൊണ്ട് പോകുന്നത്.  ചിത്രത്തിൽ കർണ്ണന് വേണ്ടി 30 അടി ഉയരമുള്ള പ്രത്യേക രഥമാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായ ഹൈദരാബാദിലെ റാമോജി റവോ ഫിലിം സിറ്റിയിൽ ഒരുങ്ങുന്നതെന്ന് സംവിധായകൻ ആർ.എസ് വിമൽ പറഞ്ഞു.
 

click me!