
ക്രിസ്മസിന് തിയേറ്ററുകളില്‍ ആരവം കൂട്ടാന്‍ ഇത്തവണ ആറ് ചിത്രങ്ങള്‍. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്, പൃഥിരാജിന്റെ വിമാനം, ആഷിഖ് അബു ടൊവിനോ ചിത്രം മായാനദി, ജയസൂര്യയുടെ ആട്2, വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറല്‍, ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന വേലൈക്കാരന്‍ എന്നീ ചിത്രങ്ങളായിരിക്കും തിയേറ്ററുകളില്‍ മാറ്റുരയ്ക്കുക.
ക്യാംപസിന്റെ കഥപറയുന്ന ചിത്രം മാസ്റ്റര്‍പീസ് ഡിസംബര്‍ 21 നാണ് തിയേറ്ററുകളില്‍ എത്തുക. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍.
പൃഥിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിമാനം ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തും. തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ബധിരനും മൂകനുമായ സജി സ്വന്തമായി വിമാനം നിര്‍മിക്കുന്നതാണ് സിനിമയുടെ പ്രമേയം.
റാണി പത്മിനിക്ക് ശേഷം ആശിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. ടൊവിനോ തോമസും ഐശ്വര്യാ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പ്രണയ കഥയാണ് മായാനദി പറയുന്നത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ആന അലറലോടലറല്‍. അനു സിത്താരയാണ് നായിക. ദിലീപ് മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ഡിസംബര്‍ 22 പ്രദര്‍ശനത്തിന് എത്തും.
പ്രേക്ഷകര്‍ ഏറ്റെടുത്ത ആട് ഒരു ഭീകരജീവിയാണ്് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട്2. ജയസൂര്യയാണ് നായകന്‍. ഡിസംബര്‍ 22 നാണ് റിലീസ്.
ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍ എന്ന തമിഴ് സിനിമ. ഫഹദ് ഫാസില്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണിത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നയന്‍ താരയാണ് നായിക. മോഹന്‍രാഡ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ