
കൊച്ചി: വൈശാഖ് രാജൻ നിർമിച്ച് ഒമർ ലുലു സംവിധാനം ചെയ്ത 'ചങ്ക്സി'ന്റെ വ്യാജൻ, റിലീസിംഗ് ദിവസം തന്നെ ഇന്റർനെറ്റിൽ. പ്രദർശനം ആരംഭിച്ച ദി വസം രണ്ടു ഷോകൾക്കു ശേഷമാണു ചിത്രത്തിന്റെ വ്യാജൻ ഇന്റർനെറ്റിലെത്തിയത്. ഓപ്പണ്ക്ലൗഡ് വെബ് സൈറ്റിലാണു വ്യാജൻ പ്രത്യക്ഷപ്പെട്ടത്. മൊബൈൽ ഫോണ് ഉപയോഗിച്ച് തിയറ്ററിൽനിന്ന് ചിത്രം പകർത്തിയെന്നാണ് കരുതുന്നത്.
ചിത്രത്തിന്റെ മുഴുവൻ ഭാഗവുമാണ് ഇന്റർനെറ്റിൽ വന്നതെന്നു നിർമാതാവ് വൈശാഖ് രാജൻ പറഞ്ഞു. സംഭവത്തിൽ എറണാകുളം റേഞ്ച് ഐജി പി. വിജയനു വൈശാഖ് രാജൻ പരാതി നൽകി. ആന്റി പൈറസി സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാലു വർഗീസ്, ഹണി റോസ്, ധർമജൻ ബോൾഗാട്ടി, ലാൽ, സിദ്ദിഖ് തുടങ്ങിയവർ മുഖ്യവേഷത്തിലെത്തുന്ന 'ചങ്ക്സ്' ഇക്കഴിഞ്ഞ നാലിനാണു റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം മാത്രം 10 ലക്ഷം രൂപയാണ് 'ചങ്ക്സ്' തിയറ്ററുകളിൽനിന്നു നേടിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ