
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കാവ്യമാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസില്‍ രണ്ട് മാസത്തിലധികമായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച നാലാമത്തെ ജാമ്യാപേക്ഷയിലാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത്. മുന്‍പ് മജിസ്‌ട്രേറ്റ് കോടതി ഒരു തവണയും ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. രാവിലെ പതിനൊന്നോടെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കാമെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയുടെ നഗ്‌ന വീഡിയോ പകര്‍ത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് പൊലീസ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. ഇതിനാല്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കൂട്ടബലാല്‍സംഗം നിലനില്‍ക്കില്ലെന്നുമാണ് ദിലീപിന്റെ വാദം. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.
ഇതിനിടെ കാവ്യാമാധവും നാദിര്‍ഷയും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാദിര്‍ഷയെ പൊലീസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രാഥമിക വാദം കേട്ട ശേഷം സര്‍ക്കാരിന്റെ വിശദീകരണത്തിനായി മാറ്റി വയ്ക്കാനാണ് സാധ്യത. മുഖ്യപ്രതി സുനില്‍കുമാര്‍ നല്‍കിയ ജാമ്യജര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണനയ്ക്കുന്നുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ