താരേ സമീൻ പര്‍ നായകന്‍റെ പുതിയ അവതാരം

Published : Feb 16, 2017, 11:33 AM ISTUpdated : Oct 04, 2018, 05:54 PM IST
താരേ സമീൻ പര്‍ നായകന്‍റെ പുതിയ അവതാരം

Synopsis

ഈ ചോദ്യത്തിന് ഇതാ ഉത്തരം, പഠനവൈകല്യമുള്ള കുട്ടിയായി ഏവരെയും വിസ്മയിപ്പിച്ചു ദർഷീൽ സഫാരി പുതിയ രൂപത്തില്‍ എത്തുന്നു.സൂപ്പർതാരം ആമിർഖാൻ ഉണ്ടായിട്ടും, താരേ സമീൻപർ ദർശീലിന്‍റെ സിനിമയാണെന്ന് പറയാനാണ് ഇന്നും ഏവരും ഇഷ്ടപ്പെടുന്നത്. നൂറിലധികം കുട്ടികളെ ഓഡീഷൻ നടത്തിയ ശേഷമായിരുന്നു ഇഷാനാകാൻ ദർശീൽ സഫാരിയെ സംവിധായകൻ അമോൽ ഗുപ്ത ക്ഷണിച്ചത്. 

2007ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർഹിറ്റായപ്പോൾ ദർഷീലിനെ തേടി നിരവധി അംഗീകാരങ്ങളുമെത്തി. പിന്നാലെ ബം ബം ബോലെ, സോക്കോ മാൻ, മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി തിളങ്ങി. ഇപ്പോൾ 

10 വർഷങ്ങൾക്കിപ്പുറം സിനിമയിൽ നായകനായി  ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്നത്തെ 9 വയസ്സുകാരൻ.ക്വിക്കി എന്ന ചിത്രത്തിലൂടെ പുതിയ തുടക്കത്തിനൊരുങ്ങുന്നു.  ഫ്രീക്കി പയ്യനായുള്ള ദർശീലിന്റെ മാറ്റമാണ് ഇപ്പോൾ എവിടെയും സംസാരവിഷയം.

പുതിയ സിനിമയുടെ പോസ്റ്ററും വൈറലായി കഴിഞ്ഞു. പ്രദീപ് അട് ലൂരി സംവിധാനം ചെയ്യുന്ന ക്വിക്കി കൗമാരപ്രണയകഥയാണ്. ഷൂട്ടിംഗ് ഉടൻ തുടങ്ങും. ഇതിനകം നാടകലോകത്തും അരങ്ങേറ്റം നടത്തികഴിഞ്ഞ ദർശീൽ വെള്ളിത്തിരയിലേക്കുള്ള തിരിത്തുവരവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്..
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം