നോട്ട് നിരോധനം ഏറ്റവും വലിയ മണ്ടത്തരം; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് പ്രകാശ് രാജ്

By Web DeskFirst Published Nov 8, 2017, 10:06 PM IST
Highlights

ചെന്നൈ: നോട്ട് നിരോധനത്തില്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ചലച്ചിത്രതാരം പ്രകാശ് രാജ്. നോട്ട് നിരോധനത്തെ നമ്മുടെ കാലത്തെ വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച പ്രകാശ് രാജ് സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതിന്‍റെ വാര്‍ഷികത്തിലാണ് നടന്‍റെ ആവശ്യം. ട്വിറ്ററിലാണ് ദേശീയ പുരസ്കാര ജേതാവായ പ്രകാശ് രാജ് വിമര്‍ശനം ഉന്നയിച്ചത്.

2016 നവംബര്‍ എട്ടിനാണ് അപ്രതീക്ഷിതമായി രാജ്യത്ത് നോട്ടുകള്‍ നിരോധിച്ചത്. നോട്ട് നിരോധനം അസംഘടിതമേഖലയിലെ ലക്ഷക്കണക്കിന് മനുഷ്യരെ നേരിട്ടു ബാധിച്ചു. നോട്ട് നിരോധനം ധനികര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമുണ്ടാക്കിയെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. ബിജെപി സര്‍ക്കാരിനെതിരെയും സംഘപരിവാറിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആളാണ്പ്രകാശ് രാജ്.

This day... that age......... pic.twitter.com/LzcphBwQkz

— Prakash Raj (@prakashraaj)
click me!