നയന്‍സിനോട് പ്രഭുദേവയുടെ പ്രതികാരമോ?

Published : Jul 12, 2016, 05:32 AM ISTUpdated : Oct 05, 2018, 01:29 AM IST
നയന്‍സിനോട് പ്രഭുദേവയുടെ പ്രതികാരമോ?

Synopsis

മുപ്പതുകളില്‍ എത്തിയിട്ടും ഇന്നും തെന്നിന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടികളില്‍ ഒരാളാണ് നയന്‍താര. എന്നും നയന്‍സിന്‍റെ വ്യക്തി ജീവിതയും സിനിമ ജീവിതവും എന്‍റര്‍ടെയ്മെന്‍റ് കോളങ്ങളിലെ ചൂടുള്ള വിഷയമാണ്. യുവ സംവിധായകനുമായുള്ള പ്രണയം വാര്‍ത്തയാകുമ്പോള്‍ പഴയ ഒരു പ്രണയം നയന്‍സിനെ വേട്ടയാടുന്നു എന്നാണ് പുതിയ വാര്‍ത്ത.

പ്രഭുദേവയുമായി വിവാഹം വരെ എത്തിയ പ്രണയവും മതം മാറ്റവുമാണ് നയന്‍സിന്‍റെ ഇപ്പോഴത്തെ പ്രശ്നം. അന്ന് പ്രഭു ദേവയുടെ പേര് നയന്‍സ് ടാറ്റു വരെയാക്കിയ എല്ലിന് പിടിച്ച പ്രേമം ആയിരുന്നു അന്ന്. നയന്‍സിനെ വിവാഹം കഴിക്കാനായി പ്രഭുദേവ ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഒടുവില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടു വിവാഹത്തിന് ഏതാനം ആഴ്ചകള്‍ക്കു മുമ്പാണ് പ്രഭുദേവയും നയന്‍സും വേര്‍പിരിഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ അതല്ല വിഷയം. ഒരു ഇടവേളയ്ക്കു ശേഷം പ്രഭുദേവ നായകനായി എത്തുന്ന ദേവി എന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. എം എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം താരത്തിന്‍റെ മുന്‍കാമുകി നയന്‍സിനെക്കുറിച്ചുള്ള കഥയാണ് ഉള്ളതാണെന്നാണു തമിഴകത്തെ സംസാരം. 

തിരക്കഥയ്ക്കു നയന്‍സിന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധം ഉണ്ടെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയോടു നായികയുടെ അണിയറ പ്രവര്‍ത്തകള്‍ പ്രതികരിച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം എത്തും.  തമന്നയാണു പ്രഭുദേവയുടെ നായിക.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ; 3-ാം ഞായറും മികച്ച ബുക്കിം​ഗ്
'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി