'അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ വെള്ളിത്തിരയില്‍ കാണാം', ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

By Web DeskFirst Published Jan 14, 2018, 10:36 AM IST
Highlights

കമ്മാര സംഭവത്തിന്റെ ഫസ്റ്റുലുക്ക് പോസ്റ്റര്‍ തരംഗമായതിന് പിന്നാലെയാണ് കമ്മാരസംഭവത്തിന്റെ മറ്റൊരു പോസ്റ്ററുമായി ദിലീപ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. തമിഴ് താരം സിദ്ധാര്‍ത്ഥ് കമ്മാരസംഭവത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് ദിലീപ് ഇതിലൂടെ പങ്കുവച്ചത്. സിദ്ധാര്‍ത്ഥിന്റെ പോസ്റ്ററാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.

'കമ്മാര സംഭവത്തിലെ അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആണ് ഈ പോസ്റ്ററിലെ താരം. ബോയ്‌സില്‍ തുടങ്ങി, രംഗ് ദേബസന്തിയിലും, ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്ത മുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു പക്ഷേ അവയെ എല്ലാം നിഷ്പ്രഭമാക്കുന്ന ഒരു വേഷമാണ് കമ്മാര സംഭവത്തിലേത്. എന്റെ വളരെ അടുത്ത സുഹൃത്തായി തീര്‍ന്ന സിിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ വെള്ളിത്തിരയില്‍ കാണാം, എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശംസകളോടെ ദിലീപ'് എന്നാണ് താരം കുറിച്ചത്.

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വ്യത്യസ്ത  ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിത പ്രമോദ് ആണ് നായിക. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളീഗോപിയാണ്.

 


 

click me!