ദിലീപിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ തീരുമാനം

By Web DeskFirst Published Jul 12, 2017, 7:46 PM IST
Highlights

കൊച്ചി: ദിലീപ് ഫാന്‍സ് അസോസിയേഷന്‍ തല്‍ക്കാലം ദിലീപിനെ  പിന്തുണയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ചചെയ്ത ശേഷം മാത്രം ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാവൂ എന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചു. 

കോടതി നടപടി നിരീക്ഷിച്ചിച്ച ശേഷമാകും ഫാന്‍സ് അസോസിയേഷന്‍റെ പിന്തുണ സംബന്ധിച്ച് അന്തിമ നിലപാട് വ്യക്തമാക്കുകയുള്ളൂ. ദിലീപിനെ ഗൂഢാലോചനാകേസില്‍ കുടുക്കിയതാണെങ്കില്‍ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തിറങ്ങുകയും സമരപരിപാടികള്‍ക്കടക്കം നേതൃത്വം നല്‍കുകയും ചെയ്യുമെന്ന് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പറയുന്നു.  

ദിലീപിന്‍റെ അറസ്റ്റ് ഭാരവാഹികള്‍ക്കൊന്നും വിശ്വസിക്കാനായിട്ടില്ല. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെക്കുറിച്ച് അനാവശ്യമായി പ്രതികരണം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികള്‍ ഇന്നു കൊച്ചിയില്‍ ഒത്തുചേരും. അഞ്ച് സംസ്ഥാന ഭാരവാഹികള്‍ക്കു കീഴിലാണു അമ്പതിനായിരത്തോളം അംഗങ്ങളുള്ള ദിലീപ് ഫാന്‍സ് അസോസിയേഷന്‍റെ പ്രവര്‍ത്തനം. 

ഫാന്‍സ് അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് റിയാസും, ട്രഷറര്‍ ഹാരിസും മലപ്പുറം തിരൂര്‍ സ്വദേശികളാണ്. 
ചെയര്‍മാന്‍ റിയാസ് തിരുവനന്തപുരം സ്വദേശിയും ജനറല്‍ സെക്രട്ടറി രൂപേഷ് കോഴിക്കോട് സ്വദേശിയുമാണ്. വൈസ് പ്രസിഡന്റ് ജയേഷ് എറണാകുളം സ്വദേശിയാണ്. ഈ അഞ്ചംഗ സംഘമാണു ഫാന്‍സ് അസോസിയേഷന്‍ നിയന്ത്രിക്കുന്നത്.

click me!