ദിലീപും കാവ്യയും കാത്തിരിക്കുന്നു; പുതിയ അതിഥിയെ വരവേല്‍ക്കാന്‍

Published : Sep 06, 2018, 08:53 PM ISTUpdated : Sep 10, 2018, 01:55 AM IST
ദിലീപും കാവ്യയും കാത്തിരിക്കുന്നു; പുതിയ അതിഥിയെ വരവേല്‍ക്കാന്‍

Synopsis

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്തു.

കുടുംബത്തിലേക്കെത്തുന്ന നവാതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി താരദമ്പതികളായ ദിലീപും കാവ്യ മാധവനും. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് കാവ്യയുടെ കുടുംബസുഹൃത്തുക്കളാണ് വെളിപ്പെടുത്തിയത്.

മീനാക്ഷിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് മുഴുവന്‍ അംഗങ്ങളും. 'അതെ, അമ്മയാകാന്‍ ഒരുങ്ങുകയാണ് കാവ്യ. കാവ്യയും ദിലീപും അതിന്റെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങള്‍', കാവ്യയുടെ കുടുംബസുഹൃത്ത് പറഞ്ഞു.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്തു. പലതവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നെങ്കിലും യഥാര്‍ഥ വിവാഹവാര്‍ത്ത അന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞത്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അന്നറിയിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം