
ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞുനിന്ന പേരുകളായിരുന്നു ജനപ്രിയനായകന്റെയും നായികയുടെയും. സൂപ്പര്‍ ഹിറ്റ് സിനിമ മീശമാധവന്‍ തീയേറ്ററുകളില്‍ തകര്‍ത്തോടുന്നതിനിടെയാണ് നായകന്‍ ദിലീപിനെയും നായിക കാവ്യയെയും ചേര്‍ത്ത് ആദ്യം ഗോസിപ്പുകള്‍ പുറത്തുനിന്നത്. വെള്ളിത്തിരയിലെ ഇരുവരുടെയും പ്രണയം ജീവിതത്തിലും സംഭവിക്കണമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. ഒടുവില്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് വെള്ളിത്തിരയിലെ സൂപ്പര്‍ താര ജോഡികള്‍ വിവാഹിതരായി.
ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ച് സൂപ്പര്‍ഹിറ്റായ സിനിമകളിലെ പ്രണയഗാനങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രണയിക്കുന്നവരും അല്ലാത്തവരും എല്ലാം മൂളിനടക്കാന്‍ ആഗ്രഹിക്കുന്നവ. എന്റെ എല്ലാമെല്ലാം അല്ലേ, കരിമിഴി കുരുവിയെ തുടങ്ങി നിരവധി ഗാനങ്ങള്‍. ഇരുവരുടെയും ഹിറ്റ് സിനിമകളിലെ ഗാനരംഗങ്ങള്‍ ഇതാ ഇവിടെ കാണാം
ചന്ദ്രനുദിക്കുന്ന ദിക്കില്‍
മീശമാധവന്‍
തിളക്കം
റണ്‍വേ
കൊച്ചിരാജാവ്
ലയണ്‍
പാപ്പിഅപ്പച്ചാ
വെള്ളരിപ്രാവിന്റെ ചങ്ങാതി
സദാനന്ദന്റെ സമയം
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ