അന്ന് കേരളാ പോലീസിന് അടിച്ച ബിഗ് സല്യൂട്ട് ഇന്ന് ദിലീപിനെ തിരിഞ്ഞുകൊത്തുന്നു

Published : Jul 11, 2017, 08:42 PM ISTUpdated : Oct 05, 2018, 03:17 AM IST
അന്ന് കേരളാ പോലീസിന് അടിച്ച ബിഗ് സല്യൂട്ട് ഇന്ന് ദിലീപിനെ തിരിഞ്ഞുകൊത്തുന്നു

Synopsis

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം നവംബറില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ സമുച്ചയമായ ചാലക്കുടി ഡി സിനാമാസില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദിലീപ് പോസ്റ്റ് ചെയ്ത ഫേസ്ബുക് പോസ്റ്റ് താരത്തെ ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നു. 2016 നവംബര്‍ 16നാണ് ദിലീപ് ഫേസ്ബുക്കില്‍ കേരാളാ പോലീസിനെ അഭിനന്ദിച്ച് പോസ്റ്റിടുന്നത്.

കേരളാ പോലീസിന് ഒരു വലിയ സല്യൂട്ട് എന്നു പറഞ്ഞാണ് ദിലീപിന്റെ പോസ്റ്റ് തുടങ്ങുന്നത്. കേരളാപോലീസിനു മുന്നിൽ അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി വ്യതമാക്കപ്പെട്ടുവെന്നും പോസ്റ്റില്‍ ദിലീപ് പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ കേരളാ പോലീസിന് അന്ന് നല്‍കിയ ബിഗ് സല്യൂട്ട് ആണ് ദിലീപിനെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നത്.

2016 നവംബര്‍ 16ന് ദിലീപ് തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നത്

കേരളാ പോലീസിന്‌ ഒരു വലിയ സല്യൂട്ട്‌. ഓഗസ്റ്റ്‌ 28നു എന്റെ തിയേറ്ററിൽ നടന്ന മോഷണത്തിലെ പ്രതിയെ പിടിച്ച പോലീസ്‌ ഉദ്യോഗസ്ഥരുടെ സാഹസീകതയ്ക്കും,ബുദ്ധികൂർമ്മതയ്ക്കും എന്റെ സല്യൂട്ട്‌.കഴിഞ്ഞ രണ്ടരമാസം കൊണ്ട്‌ ഒരു അസാധാരണ മോഷണക്കേസിലെ പ്രതിയെ ശാസ്ത്രീയമായ്‌ കീഴ്പ്പെടുത്ത അസാധാരണ വൈഭവമ്മാണു ഈ കേസന്വേഷിച്ച ഉദ്ധ്യോഗസ്ഥർ കാഴ്ചവച്ചത്‌,കേരളാപോലീസിനു മുന്നിൽ അസാധ്യമായ്‌ ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി വ്യതമാക്കപ്പെട്ടു ഈ കേസിന്റെ അന്വേഷണം.ഒരിക്കൽക്കൂടി കേരളാ പോലീസിന്‌ ഒരു ബിഗ്‌ സല്യൂട്ട്‌. ഒപ്പം ഈ കേസ്‌ സുത്യർഹമാം വിധം അന്വ്വേഷണം പൂർത്തിയാക്കിയ, അതിനു നേതൃത്ത്വം നൽകിയ ശ്രീമതി നിശാന്തിനിIPS ,DYSPവാഹിദ്‌ C I കൃഷ്ണൻM.K S Iജയേഷ്‌ ബാലൻ ad S Iലോനപ്പൻK.D, ASI murali, senior CPO സതീശൻ മനോജ്‌, CPO അജിത്‌,സിജൊ തുടങ്ങിയവർക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര
മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു