ദിലീപിന്‍റെ രാമലീല 28ന് റിലീസ് ചെയ്യും

Published : Sep 13, 2017, 11:05 AM ISTUpdated : Oct 04, 2018, 05:57 PM IST
ദിലീപിന്‍റെ രാമലീല 28ന് റിലീസ് ചെയ്യും

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് നായകനായ രാമലീല ഈ മാസം 28ന് തീയറ്ററുകളിലെത്തും. ചിത്രം റിലീസ് ചെയ്യുന്നതിന് ഇനി ദിലീപിന്‍റെ ജാമ്യത്തിനായി കാത്തുനില്‍ക്കേണ്ട എന്ന അണിയറക്കാരുടെ തീരുമാനത്തെ തുടര്‍ന്നാണ് റിലീസ്. നേരത്തെ ജൂലൈ 21ന് ചിത്രം റിലീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ദിലീപിന്‍റെ അറസ്റ്റ് മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു.

പിന്നീട് ദിലീപിന്‍റെ ജാമ്യാപേക്ഷ പലതവണ പരിഗണിച്ചതിനേത്തുടർന്ന് റിലീസും പലതവണ തീരുമാനിച്ചിരുന്നു. ഇന്നു തന്നെ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തുമെന്നും അണിയറക്കാർ അറിയിച്ചു. അനിശ്ചിതമായി റിലീസ് വൈകിക്കുന്നത് ശരിയല്ല എന്നാണ് നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം പ്രതികരിച്ചത്. നല്ല സിനിമയാണെങ്കില്‍ ആളുകള്‍ കാണുമെന്നും മുളകുപാടം കൂട്ടിച്ചേര്‍ത്തു.  13 കോടിയോളം നിര്‍മ്മാണ ചിലവുളള ചിത്രം നവാഗതനായ അരുണ്‍ഗോപിയാണ്  സംവിധാനം ചെയ്തിരിക്കുന്നത്. 

തന്നെ പ്രതിയാക്കാന്‍ ശ്രമമെന്ന തരത്തില്‍ ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗോടുകൂടിയാണ് രാമലീലയുടെ  ടീസര്‍ പുറത്തിറങ്ങിയത്.  ദിലീപ് അറസ്റ്റിലായതോടെ രാംലീലയുടെ റിലീസിംഗ് പ്രതിസന്ധിയിലായിരുന്നു.  കുറ്റം തെളിയിക്കുന്നത് വരെ പ്രതി കുറ്റാരോപിതന്‍ മാത്രമാണെന്ന് ധ്വനിപ്പിക്കുന്ന ഡയലോഗുകളും ചിത്രത്തിലുണ്ട്.  

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹന്‍ലാലോ മമ്മൂട്ടിയോ ഇല്ല, പക്ഷേ! അഡ്വാന്‍സ് ബുക്കിംഗില്‍ മലയാള സിനിമയെ ഞെട്ടിച്ച് 'വാഴ 2', ഇതുവരെ നേടിയത്
അജനീഷ് ലോക്നാഥ് അല്ല, കാട്ടാളനിൽ സംഗീത വിസ്മയമൊരുക്കാൻ രവി ബസ്‌റൂർ; ആന്റണി വർഗീസ് ചിത്രം റിലീസിനൊരുങ്ങുന്നു