പ്രളയകേരളം; ഡോക്യുമെന്‍ററിയാക്കാന്‍ ഡിസ്കവറി ചാനല്‍, പ്രോമോ പുറത്തു വിട്ടു

By Web TeamFirst Published Nov 10, 2018, 9:11 AM IST
Highlights

ഉള്‍ക്കരുത്തോടെ കേരളം നേരിട്ട പ്രളയത്തെ ഡോക്യുമെന്‍ററിയാക്കാനൊരുങ്ങുകയാണ് ഡിസ്കവറി ചാനല്‍. അതിന്‍റെ മുന്നോടിയായി പ്രോമോ വീഡിയോ ഡിസ്കവറി പുറത്തു വിട്ടു. ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരാണ് പ്രോമോ കണ്ടത്.

തിരുവനന്തപുരം: ഉള്‍ക്കരുത്തോടെ കേരളം നേരിട്ട പ്രളയത്തെ ഡോക്യുമെന്‍ററിയാക്കാനൊരുങ്ങുകയാണ് ഡിസ്കവറി ചാനല്‍. അതിന്‍റെ മുന്നോടിയായി പ്രോമോ വീഡിയോ ഡിസ്കവറി പുറത്തു വിട്ടു. ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരാണ് പ്രോമോ കണ്ടത്.

' കേരള ഫ്ലഡ്സ് - ദി ഹ്യൂമന്‍ സ്റ്റോറി' എന്നാണ് ഡോക്യുമെന്‍ററിക്ക് ഡിസ്‌കവറി ചാനല്‍ നല്‍കിയ പേര്.  പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബര്‍ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്കവറി ചാനലിലാണ് പ്രദര്‍ശനം.

 

കേരളത്തിന്‍റെ സൈന്യമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞ മത്സ്യത്തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ക്കരേയും ഡോക്യുമെന്‍ററി പരിചയപ്പെടുത്തും. പ്രളയത്തിന്‍റെ ഭീകരത ഡോക്യുമെന്‍ററിയില്‍ കാണാം. തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞു.

40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. അള്‍ജസീറ അടക്കം നിരവധി ചാനലുകളും വ്യക്തികളും കേരളത്തിലെ പ്രളയത്തെ കുറിച്ച് ഡോക്യുമെന്‍ററികളും സിനിമകളും നിര്‍മ്മിക്കുന്നുണ്ട്. 
 

click me!