മമ്മൂട്ടിയേക്കാള്‍ പ്രിയയ്ക്കിഷ്ടം ദുല്‍ഖറിനെ, എല്ലാത്തിനും നന്ദി ഒമര്‍ ഇക്കയ്ക്ക്

Published : Feb 14, 2018, 03:45 PM ISTUpdated : Oct 04, 2018, 11:33 PM IST
മമ്മൂട്ടിയേക്കാള്‍ പ്രിയയ്ക്കിഷ്ടം ദുല്‍ഖറിനെ, എല്ലാത്തിനും നന്ദി ഒമര്‍ ഇക്കയ്ക്ക്

Synopsis

തൃശൂര്‍: വളരെ ചുരുങ്ങിയ സമയം കൊണ്ട് താരമായി മാറിയ പ്രിയ വാര്യര്‍ക്ക് ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മാണിക്യ മലരായി എന്ന ഗാന രംഗത്തിലെ കണ്ണിറുക്കലാണ് പ്രിയയുടെ ജീവിതത്തെ മാറ്റി മറിച്ചത്. ഇതിനെല്ലാം പ്രിയ നന്ദി പറയുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി എത്തിയ പ്രിയയെ മികച്ച വേഷത്തിലേയ്ക്ക് പിടിച്ചുയര്‍ത്തിയത് സംവിധായകന്‍ ആണ്. ഒമറിന്റെ ചങ്ക്സ് എന്ന ചിത്രത്തില്‍ പരീക്ഷ മൂലം അഭിനയിക്കാന്‍ സാധിക്കാതെ പോയതിന്റെ വിഷമം ഇപ്പോള്‍ തീര്‍ന്നെന്നാണ് പ്രിയയുടെ പ്രതികരണം. 

ഇത്രയധികം പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുന്ന പ്രിയയുടെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖര്‍ ഫോണില്‍ വിളിച്ചാല്‍ ബോധം കെടാനാണ് സാധ്യതയെന്നും പ്രിയ പറയുന്നു. തന്റെ മാനറിസങ്ങള്‍ക്ക് അനുസരിച്ച് കഥയില്‍ മാറ്റം വരുത്തുന്നുണ്ടെന്നറിഞ്ഞത് സന്തോഷം നല്‍കുന്നുണ്ടെന്ന് പ്രിയ പറയുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒന്നല്ല ആ എക്സ്പ്രഷനെന്നും പ്രിയ പറയുന്നു.

ഒറ്റ രാത്രികൊണ്ട് 15 ലക്ഷത്തിലധികം പേരാണ് പ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്സായത്. നിലവിലെ കണക്കുകള്‍ പ്രകാരം 24ലക്ഷം ഫോളോവേഴ്സാണ് പ്രിയ വാര്യര്‍ക്കുള്ളത്. ചിത്രത്തിലെ ഗാനരംഗം നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വാര്യര്‍ വിമലാ കോളേജ് വിദ്യാര്‍ഥിനിയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു
'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി