തലയോലപ്പറമ്പിലെ "ദൃശ്യം" മോഡല്‍ കൊലപാതകം: സംവിധായകന്‍ ജിത്തുജോസഫിന് പറയാനുള്ളത്

By Web DeskFirst Published Dec 14, 2016, 5:26 PM IST
Highlights

കോട്ടയം: തലയോലപ്പറമ്പിൽ എട്ട് വർഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരൻ മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് വെളിപ്പെടുത്തൽ കേരളത്തെ ഞെട്ടിച്ചതാണ്. കള്ളനോട്ട് കേസിൽ പിടിയിലായ ടി.വി പുരം സ്വദേശി അനീഷാണ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. 

മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ ഇരുനില  കെട്ടിടത്തിന്‍റെ അടിത്തറ പൊളിച്ച് പൊലീസ് ഇപ്പോൾ പരിശോധിക്കുകയാണ്.

മാത്യുവിനെ എട്ടുവര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് മൂന്നുനില കെട്ടിടമാണ്. ഇവിടെ പ്രതിയെ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്.

ഈ കൊലപാതകം 2013 ല്‍ ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തവുമായി സമാനം എന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതിനോട് പ്രതികരിക്കുകയാണ് ദൃശ്യം സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ്.

click me!