ദുല്‍ഖര്‍ ചിത്രം തീവ്രത്തിന് രണ്ടാംഭാഗമൊരുങ്ങുന്നു

By Web DeskFirst Published Nov 18, 2017, 10:49 AM IST
Highlights

ദുല്‍ഖര്‍ നായകനായ തീവ്രത്തിന്  രണ്ടാം ഭാഗം ഒരുങ്ങുന്നു. സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കുട്ടിക്കാലം അഭിനയിച്ച രൂപേഷ് പീതാംബരനായിരുന്നു തീവ്രം സംവിധാനം ചെയ്തത്.  തീവ്രം നിര്‍മിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും  രണ്ടാം ഭാഗമെത്തുന്നത്.  

ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ കാര്യം രൂപേഷ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. 2019 ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും അദ്ദേം പറഞ്ഞു. പുതിയ താര നിരയായിരിക്കും  ചിത്രത്തില്‍ അണിനിരക്കുക.

ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായാണ് രണ്ടാം ഭാഗം ചിത്രീകരിക്കുന്നതെന്നും രൂപേഷ് അറിയിച്ചു.  ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ രൂപേഷ് അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു.
 

click me!