
ഒരാളെ പോലെ ഏഴുപേരുണ്ടാകും ഒമ്പതുപേരുണ്ടാകും എന്നോക്കെയാണ് പറയാറ്. മുമ്പ് ഖത്തറിൽ നിന്നും ദുൽക്കറിന്റെ മുഖത്തോട് സാമ്യമുള്ളയാളെ സോഷ്യൽമീഡിയയിലൂടെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു അപരൻ എത്തിയിരിക്കുന്നു അതും കേരളത്തില്‍ നിന്നും. മലപ്പുറത്തുകാരനായ അൻഷാദ് കൂളിങ് ഗ്ലാസ് വച്ചാൽ തനി ദുൽക്കർ തന്നെ.
അൻഷാദ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകളും അങ്ങനെ തന്നെ. എന്തായാലും അൻഷാദിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തംരഗമായി കഴിഞ്ഞു. കൂട്ടുകാർക്കിടയിലും അൻഷാദ് സെലിബ്രിറ്റിയായി മാറിയെന്ന് പറയാം. നേരത്തെ മലപ്പുറത്തുള്ള സൂരജ് എന്ന പൃഥ്വിരാജ് ആരാധകന്‍ പൃഥ്വിയുടെ അപരനായി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ