
ഫേസ്ബുക്കില്‍ സരിതക്കെതിരെ ഒരു വീഡിയോ ഇടുക. അത് പ്രതീക്ഷതിനപ്പുറം കൈവിട്ടു പോകുക. പിന്നെ ചിലര്‍ വീഡിയോ ഇട്ടയാള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുക, വ്യാജ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുക-സിനിമാ കഥ പോലെയായിരുന്നു ദയ അശ്വതി അഥവ ദീപ എന്ന സിനിമ ആര്‍ടിസ്റ്റിന്റെ ജീവിതത്തില്‍ കുറച്ചു ദിവസമായി സംഭവിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ ഇടുന്ന ഓരോ പോസ്‌ററുകള്‍ എത്രത്തോളം അപകടം പിടിച്ചതാണെന്ന് അവര്‍ കുറച്ച് ദിവസം കൊണ്ട് തിരിച്ചറിഞ്ഞു. വാസ്തവത്തില്‍ സരിതക്കെതിരെ അവരുടെ മൊഴിമാറ്റങ്ങള്‍ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു അത്. എന്നാല്‍ പിന്നീട് നടന്നത് ആര്‍ക്കും വിശ്വസിക്കാനായില്ല. പോസ്റ്റിട്ട പെണ്‍കുട്ടി മോശപ്പെട്ടവളാണെന്ന് വരുത്താനുള്ള ഒരു ഗൂഢ ശ്രമാമായിരുന്നു അത്. ഒടുവില്‍ ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു. താന്‍ അത്തരക്കാരിയല്ല, താന്‍ സരിതക്കെതിരെ പറഞ്ഞതിന്റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന പകപോക്കുകയാണ് എന്ന്.
വീഡിയോ ഇറങ്ങിയതിനു പിന്നാലെ ഇവര്‍ക്കു നേരേ സൈബര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതില്‍ മനംനൊന്തു പൊട്ടിക്കരഞ്ഞു കൊണ്ടു പെണ്‍കുട്ടി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഞാന്‍ തെറ്റായ രീതിയില്‍ പണമുണ്ടാക്കിട്ടില്ല. പണ്ട് വൈറ്റിലയില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിരുന്നു. കാമുകനെന്നു പറഞ്ഞു വന്ന ഒരാള്‍ എന്നെ തേച്ചിട്ടു പോയി. മാസം 18,000 അധികം രൂപ വാടക കൊടുക്കേണ്ടി വന്നതിനാല്‍ ബ്യൂട്ടി പാര്‍ലര്‍ നിര്‍ത്തേണ്ടി വന്നു. സിനിമയിലും മറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണു ജീവിക്കുന്നത്. ഭാര്യ അത്ര പോരാ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
ഞാന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വച്ചാണ് എനിക്കെതിരെ പ്രചരണം നടക്കുന്നത്. എനിക്ക് ഒരു ഫേസ്ബുക്ക് പേജു മാത്രമാണ് ഉള്ളത്. ഇപ്പോള്‍ വലിയ തോതിലുള്ള ആക്രമണമാണു നടക്കുന്നത് എന്നും ദയ അശ്വതി പറഞ്ഞു. ഈ വീഡിയോ പുറത്തുവന്നതിന് ശേഷം ദയയ്ക്ക സോഷ്യല്‍ മീഡിയ തന്നെ സംരക്ഷണ കവചം തീര്‍ത്തു. ആരെയും ഭയക്കേണ്ടെന്നും സൈബര്‍ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും എല്ലാവരും കൂടെയുണ്ടെന്നുമുള്ള സന്ദേശങ്ങള്‍ ഒഴുകി.
മോശമായി ചിത്രീകരിക്കപ്പെട്ട തന്നെ എല്ലാവരും തിരച്ചറിഞ്ഞുവെന്നും പിന്തുണച്ചവര്‍ക്ക്് ഏറെ നന്ദിയുണ്ടെന്നും കാണിച്ച് ദയ ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തു. അന്ന് കരഞ്ഞുകൊണ്ട് പ്രതികരിച്ച ദയ ഇനിയും സരിതയ്‌ക്കെതിരെ പറയുമെന്നും അവര്‍ തട്ടിപ്പുകാരിയാണെന്നും പറഞ്ഞു. തന്നെ കരയിപ്പിച്ചവര്‍ക്ക് താന്‍ നിയമം കൊണ്ട് മറുപടി പറയുമെന്നും ദയ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ദയയുടെ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ