
ബിജെപി അനുഭാവി ആണോ എന്ന് മോഹന്‍ലാലിനോട് നേരിട്ട് ചോദിച്ച് യുവാവ്. നടൻ മോഹന്‍ലാലിനെ നേരിട്ടുകണ്ട അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് നിതിന്‍ മാത്യു എന്ന യുവാവ്. വിമാനയാത്രയില്‍ അടുത്ത സീറ്റിലിരുന്ന മോഹൻലാലിനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞെന്നും സെൽഫിയെടുത്തെന്നും യുവാവ് കുറിപ്പിൽ പറയുന്നു. മോഹൻലാലിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും യുവാവ് സിനിമാ പാരഡൈസോ ക്ലബ്ബിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശദമായി നൽകിയിട്ടുണ്ട്.
സിനിമ കൂടാതെ രാഷ്ട്രീയവും ചർച്ചയായി. ബിജെപി അനുഭാവി ആണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നും പറയാം, ആയാലെന്ത് ആയില്ലെങ്കിലെന്ത് എന്നായിരുന്നു ഉത്തരമെന്നും യുവാവ് പറയുന്നു. മോഹൻലാലിനൊപ്പമുള്ള ഒരു ചെറിയ വിഡിയോയും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റിൽ മലയാളത്തിന്റെ സൂപ്പർ താരം ശ്രീ മോഹൻലാൽ .
Excitement ഇന്റെ പാരമ്യത്തിൽ എത്തിയത് കൊണ്ടാവാം ആദ്യം തന്നെ കുറെ സെൽഫികളും വിഡിയോകളും ചറ പറ എടുത്തു... മോർണിംഗ് ഫ്ലൈറ്റ് ആയതുകൊണ്ട് മിക്ക യാത്രക്കാരും ഉറക്കമാണ്..ലാലേട്ടൻ ഫ്ലൈറ്റിൽ ഉള്ള കാര്യം പോലും മിക്കവരും അറിഞ്ഞിട്ടും ഇല്ല .. ഇത്ര അടുത്ത് നമ്മുടെ ആരാധന പുരുഷനെ കിട്ടിയപ്പോൾ അദ്ദേഹത്തോട് കുറെ വിശേഷങ്ങൾ ചോദിച്ചു .. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി .. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു . അവ ചോദ്യോത്തരമായി താഴെ കൊടുക്കുന്നു
Q: കോഴിക്കോടേക്ക് ഷൂട്ടിംഗ് ആവശ്യമായാണോ പോകുന്നെ ?
A: അല്ല.. ഫാമിലി ഫങ്ക്ഷൻ. ഒരു കല്യാണം
Q: - ലാലേട്ടനൊപ്പം എപ്പോഴും ആന്റണി പെരുമ്പാവൂർ ഉണ്ടാവുമെന്നാണല്ലോ കേട്ടത് . എന്നാൽ ഇന്ന് ആന്റണിച്ചേട്ടൻ ഇല്ലേ ?
A: (സ്വതസിദ്ധമായ ചിരി )... ഉണ്ടല്ലോ . ആന്റണി ആണ് എന്നെ കോഴിക്കോടുനിന്നു പിക്ക് ചെയ്യുന്നത്
Q:മരക്കാർ ഷൂട്ടിംഗ് കഴിയാറായോ
A:ഏയ് ഇല്ല. മാർച്ച് അവസാനം വരെ ഉണ്ട്.
Q:മരക്കാരിൽ കോഴിക്കോടൻ സ്ലാങ് ആണോ
മറുപടി ചിരി മാത്രം
Q: അടുത്ത പടം
A: തമിഴ് പടം
Q: ആരാണ് സംവിധാനം
A: സൂര്യയുടെ കൂടെ ഉള്ള പടം
Q: ബാലിശമായ ചോദ്യമാണെന്നറിയാം .. എന്നാലും ചോദിക്കുന്നു.. ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്.. ലാലേട്ടൻ ഒരു ബി ജെ പി അനുഭാവി ആണോ ?
അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടൻ , ടി വി ഇന്റർവ്യൂകളിൽ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു
A: ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം.. ആയാലെന്തു ആയില്ലെങ്കില്ലെന്തു...
ഒരു ചെറിയ ചിരി ചിരിച്ചു മയങ്ങാനായി സുചിത്ര ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു...
അദ്ദേഹത്തിന്റെ കണ്ണ് തുറക്കുന്നതും നോക്കി ഞാൻ ഇരുന്നു .
ചെറുപ്പകാലം മുതലുള്ള ലാലേട്ടനെ കാണണം എന്നുള്ള ആഗ്രഹം അങ്ങനെ പൂർത്തിയായി.. ഏകദേശം രണ്ടു മണിക്കൂർ എന്റെ തൊട്ടടുത്ത് , എപ്പോളും പുഞ്ചിരിക്കുന്ന മുഖവുമായി ലാലേട്ടൻ ...
വീണ്ടും ഉറക്കമുണർന്നപ്പോൾ അടുത്ത സംശയം ഞാൻ ചോദിച്ചു .
Q: പുതുമുഖ സംവിധായർക്കു ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാൻ സാധിക്കാറില്ല , അല്ലെങ്കിൽ ലാലേട്ടൻ അവർക്കു ഡേറ്റ് കൊടുക്കാറില്ല എന്നൊക്കെ സിനിമ വാരികകളിൽ വായിച്ചിട്ടുണ്ട്.. എന്തുകൊണ്ടാണ് അത് ?
A: ആര് പറഞ്ഞു.. ഇപ്പൊ ഒടിയൻ ചെയ്ത ആൾ പുതുമുഖമാണ് .. ലൂസിഫർ സംവിധാനം പുതുമുഖമാണ്
Q:അവരൊക്കെ പുതുമുഖ സിനിമ സവിധായകർ ആണെങ്കിൽ കൂടി സിനിമ പരസ്യ മേഖലയിൽ വര്ഷങ്ങളായി ഉള്ളവരല്ലേ?
A: മോനെ സിനിമയേക്കുറിച്ചു അറിയുന്നവർക്കല്ലേ സിനിമ ചെയ്യാനാവൂ.. അങ്ങനെയുള്ളവർക്കല്ലേ ഡേറ്റ് കൊടുക്കേണ്ടത്..
ഇത്രയും പറഞ്ഞു അദ്ദേഹം വീണ്ടും സുചിത്രച്ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു .
ആശിർവാദ് സിനിമാസിനെ കുറിച്ചും , പ്രണവ് മോഹൻലാലിനെ കുറിച്ചും , ഓഷോയുടെ ചിന്തകളെക്കുറിച്ചും , WCC , ശ്രീനിവാസൻ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു ... ഉറക്കം തൂങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കി അത് ചോദിക്കാതിരിക്കാനുള്ള ഔചിത്യ ബോധം എനിക്ക് ഉണ്ടായിരുന്നു ..
ഒടുവിൽ എന്റെ കയ്യിലിരുന്ന കുഞ്ഞിനെ നോക്കി ലാലേട്ടൻ കുറച്ചു typical ലാലേട്ടൻ കോക്രികൾ കാണിച്ചു .. കുടുംബമായി ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാൻ സമ്മതിച്ചു ... മോളെ എനിക്ക് ഫറ ഖാൻ , സോയ അക്തർ , anjali Menon എന്നിവരെ പോലെ ഒരു സംവിധായിക ആക്കാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞു .. ഒടുവിൽ രാവിലെതന്നെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്നും ഒരു ഫാൻബോയ് ആയതു കൊണ്ട് സംഭവിച്ചു പോയതാണെന്നും പറഞ്ഞു ...
അപ്പോൾ ലാലേട്ടന്റെ ക്ലാസ് ചിരിയും മാസ്സ് മറുപടിയും -“ എന്താ മോനെ ഇത് “
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ