മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രത്തിനായി ഗാനം ആലപിച്ച് ഫറാൻ

Web Desk |  
Published : Apr 02, 2018, 10:00 PM ISTUpdated : Jun 08, 2018, 05:52 PM IST
മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രത്തിനായി ഗാനം ആലപിച്ച്  ഫറാൻ

Synopsis

മഹേഷ് ബാബുവിൻറെ തെലുങ്ക് ചിത്രത്തിനായി ഗാനം ആലപിച്ച്  ഫറാൻ

ഹിന്ദി സംവിധായകനും നടനുമായ ഫറാൻ അക്തർ ഒരു നല്ല പാട്ടുകാരൻ കൂടി ആണെന്ന് എല്ലാവർക്കും അറിയാം.  മഹേഷ് ബാബുവിൻറെ തെലുങ്ക് ചിത്രത്തിനായി ഗാനം ആലപിച്ച് തെന്നിന്ത്യയിലും പാട്ടുകാരന്റെ റോളിൽ തിളങ്ങുകയാണ് ഫറാൻ.

റോക്ക് ഓൺ അടക്കം നിരവധി ഹിന്ദി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി മൈക്കെടുത്തിട്ടുള്ള ഫറാൻ , തെന്നിന്ത്യയിലും ഗംഭീരമാക്കി. സൂപ്പർതാരം മഹേഷ് ബാബുവിൻറെ ഭാരത് അന്നേ നേനു എന്ന ചിത്രത്തിൽ അടിപൊളി ഫാസ്റ്റ് നമ്പർ..

നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന I DONT KNOW എന്ന്തുടങ്ങുന്ന പാട്ട് തരംഗമുയർത്തുകയാണ് സമൂഹമാധ്യമങ്ങളിൽ. ഹിറ്റ് മേക്കർ ദേവി ശ്രീ പ്രസാദ് ഈണമിട്ട പാട്ടിൻറെ ലിറിക്കൽ വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം ലക്ഷകണക്കിന് ഹിറ്റുകൾ ഫറാനെ സ്‍നേഹപൂർവ്വം ടോളിവുഡിലേക്ക് ക്ഷണിക്കുന്നതായി മഹേഷ് ബാബു. സ്നേഹത്തിന് നന്ദി പറഞ്ഞ് ഫറാനും.

ശിവ സംവിധാനം ചെയ്‍ത പൊളിറ്റിക്കൽ ത്രില്ലറായ ഭാരത് അന്നേ നേനു മഹേഷ് ബാബു ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.. കിയാറ അദ്വാനിയാണ് നായിക. ചിത്രത്തിന്റെ ടീസർ വൻ തരംഗമായതിന് പിന്നാലെ ആണ് പാട്ടുകളും വൻ ഹിറ്റിലേക്ക് നീങ്ങുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം