47-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഈമാസം 20ന് ഗോവയിൽ മിഴിതുറക്കും

By Web DeskFirst Published Nov 1, 2016, 10:39 AM IST
Highlights

47-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഈമാസം 20ന് ഗോവയിൽ മിഴിതുറക്കും. 194 ചിത്രങ്ങൾ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കാൻ തെരഞ്ഞെടുത്തതായി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. സിനിമാരംഗത്തിന് നൽകിയ മികച്ച സംഭാവനത്തുക്കുള്ള പുരസ്കാരം മേളയിൽ എസ്.ബി.ബാലസുബ്രഹ്മണ്യത്തിന് സമ്മാനിക്കും.

1032 എൻട്രികളാണ് ഇത്തവണ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് എത്തിയത്. മാസങ്ങൾ നീണ്ട സ്ക്രീനിംഗിനൊടുവിൽ 194 ചിത്രങ്ങൾ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തുവെന്ന് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. കൊറിയയാണ് ചലച്ചിത്രമേളയുടെ പങ്കാളിത്ത രാജ്യം. രണ്ട് ഇന്ത്യ ചിത്രങ്ങൾ ഉൾപ്പടെ 15 ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടാകും. 5 പതിറ്റാണ്ടുകാലം സിനിമ രംഗത്തിന് നൽകിയ മികച്ച സംഭാവനക്കുള്ള പുരസ്കാരം പ്രമുഖ ഗായൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് നൽകും.

ദി വാരിയറിന്‍റെ സംവിധായകനായ ഐവൻ പസ്സറാണ് ഈമാസം 20 മുതൽ 28വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ജൂറി അദ്ധ്യക്ഷൻ. ഹൈദരാബാദ് ബ്ളുവിന്‍റെ സംവിധായകനായ നാഗേഷ് കുകുനൂറാണ് ജൂറിയിലെ ഇന്ത്യൻ അംഗം. പോളണ്ട് ചിത്രമായ ആഫ്റ്റർ ഇമേജിന്‍റെ പ്രദര്‍ശനത്തോടെ ചലച്ചിത്രമേളക്ക് തുടക്കമാകും. കൊറിയൻ ചിത്രമായ ഏജ് ഓഫ് ഷാഡോ വായിരിക്കും മേളയിൽ പ്രദര്‍ശിപ്പിക്കുന്ന അവസാന ചിത്രം. ആറ് മലയാളചിത്രളും ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. അന്തരിച്ച നടൻ കലാഭവൻ മണി, നടി കല്പന, നാഷണൽ ഫിലിം ആര്‍ക്കേവ് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാൻ പി.കെ.നായർ എന്നിവരെ ചലച്ചിത്രമേളയിൽ അനുസ്മരിക്കും. ലോകസിനിമയുടെ കലാപവും വസന്തവും അനുഭവിക്കാൻ എല്ലാ കണ്ണുകളും ഇനി ഗോവയിലേക്ക്.


 

click me!