അരുണിന്‍റെ വിവാഹത്തിന് പ്രിയയുടെ പാട്ടും ഡാന്‍സും- വീഡിയോ

By Web DeskFirst Published May 2, 2018, 7:18 PM IST
Highlights
  • അരുണിന്‍റെ വിവാഹത്തിന് പ്രിയ വാര്യരുടെ പാട്ടും ഡാന്‍സും- വീഡിയോ

ബാലതാരമായി മലയാള സിനമിയലെത്തിയ അരുണ്‍ കഴിഞ്ഞ ദിവസം വിവാഹിതനായിരുന്നു.  ഡോക്ടര്‍ പാര്‍വ്വതിയാണ് വധു. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം.  ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം, സ്പീഡ്, മുത്തുഗൗ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് അരുണ്‍. അരുണിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങള്‍ എത്തിയിരുന്നു. 

അതില്‍  ഏറ്റവും ശ്രദ്ദേയമായത് അരുണിന്‍റെ പുതിയ ചിത്രമായ ഒരു അഡാര്‍ ലൗ ടീമിന്‍റെ സാന്നിധ്യമായിരുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരടക്കം എല്ലാവരും വിവാഹത്തിനെത്തി. സിനിമയിലെ രംഗത്തിലൂടെ വൈറലായ പ്രിയ വാര്യരും വിവാഹത്തിനെത്തിയിരുന്നു. വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് പാട്ട് പാടിയും ഡാന്‍സ് ചെയ്തും ആഘോഷിച്ചായിരുന്നു എല്ലാവരും പിരിഞ്ഞത്. ആഘോഷത്തിനിടെ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന പ്രിയവാര്യരുടെ വീഡിയോ സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 

അരുണിന്‍റെ വിവാഹ വേളയിലെ വീഡിയോ കാണാം...

click me!