
ബംഗലൂരു: കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കന്നഡ നടിയായ ശ്രുതി ഹരിഹരന്‍. ദുല്‍ഖര്‍ ചിത്രം സോളോയിലൂടെ മലയാളത്തിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ലാണ് ശ്രുതി തമിഴ് സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്.
കന്നഡയില്‍ അഭിനയിക്കാനുള്ള എന്‍റെ ആദ്യശ്രമം നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അന്ന് എനിക്ക് 18 വയസ്സു മാത്രമെ പ്രായമുള്ളൂ. ഞാന്‍ ആ സിനിമ അവസാനം ചെയ്തില്ല. അതിന് മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ പ്രമുഖനായ ഒരു കന്നഡ നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു, നായികയാക്കാം പക്ഷെ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും.
ഞാനിത് ഇപ്പോഴും ഓര്‍ക്കുന്നു, ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി, ഞാന്‍ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ അത് വെച്ച് അടിക്കുമെന്നാണ്’- ശ്രുതി പറഞ്ഞു.
‘ഈ സംഭവത്തിന് ശേഷം കന്നഡ ഇന്‍ഡസ്ട്രിയില്‍ ഈ കഥ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ഇതിന് ശേഷം എനിക്ക് കന്നഡയില്‍നിന്ന് നിരവധി ഓഫറുകള്‍ വന്നു പക്ഷെ ഒരിക്കല്‍ പോലും ദുരനുഭവം പിന്നീട് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ, തമിഴ് സിനിമയിലെ സ്ഥിതി അതായിരുന്നില്ല. ഒരു നിര്‍മ്മാതാവുമായി സമാനമായ രീതിയില്‍ ഉടക്കേണ്ടി വന്നു. അതിന് ശേഷം ഇതുവരെ തമിഴില്‍നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല’ – ശ്രുതി പറഞ്ഞു.
സിനിമാ മേഖലയിലുള്ള സഹപ്രവര്‍ത്തകരോടായി ശ്രുതി പറഞ്ഞത് സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ്. നോ എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ