ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല; 'ദീപ്തി ഐപിഎസ്'

Web Desk |  
Published : Apr 04, 2018, 06:00 PM ISTUpdated : Jun 08, 2018, 05:45 PM IST
ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല; 'ദീപ്തി ഐപിഎസ്'

Synopsis

ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, മലയാളിയുടെ പ്രിയപ്പെട്ട സീരിയല്‍ കഥാപാത്രം ദീപ്തി ഐ പി എസ് എന്ന ഗായത്രി അരുണ്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞു

തിരുവനന്തപുരം: ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, മലയാളിയുടെ പ്രിയപ്പെട്ട സീരിയല്‍ കഥാപാത്രം ദീപ്തി ഐ പി എസ് എന്ന ഗായത്രി അരുണ്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞു.  ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്ട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണു തരാം ഇങ്ങനെ ചെയ്തത്.  പലരും വിവരം അറിഞ്ഞു ഗായത്രിയെ വിളിച്ചു. 

അപ്പോഴാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട് എന്ന വിവരം താരം അറിഞ്ഞത്. ആദ്യമൊക്കെ സംഭവത്തെ തമാശയായി കണ്ടു. എന്നാല്‍ വിളിയുടെ എണ്ണം കൂടിയതോടെ ഫേസ്ബുക്ക് ലൈവില്‍ എത്തുകയായിരുന്നു. താനിപ്പോഴും ജീവനോടെ ഉണ്ട് എന്നും തെറ്റായ വാര്‍ത്ത സത്യവസ്ഥ അറിയാതെ പ്രചരിപ്പിക്കരുത് എന്നും ഗായത്രി പറയുന്നു.

സീരിയലിന്‍റെ ലൊക്കേഷനില്‍ വച്ചാണു തരം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. പരസ്പരം എന്ന സിരിയലില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണു ഗായത്രി അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ഈ കഥാപാത്രം ഗായത്രിക്ക് ഏറെ ആരാധകരെ നേടി കൊടുത്തു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ
'മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം'; വേര്‍തിരിവുകള്‍ കണ്ടെത്തുന്നത് സ്വാര്‍ഥലാഭത്തിന് വേണ്ടിയെന്ന് മമ്മൂട്ടി