തന്നെ ഒതുക്കാന്‍ ശ്രമം നടക്കുന്നു ഗോകുല്‍ സുരേഷ്

By Web DeskFirst Published Mar 26, 2018, 1:18 PM IST
Highlights
  • മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും ഗോകുല്‍ സുരേഷ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു

കൊച്ചി:  അടുത്തിടെ ഇറങ്ങിയ ഇര എന്ന ചിത്രത്തില്‍ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് ഡോ. ആര്യന്‍. ഗോകുല്‍ സുരേഷ് ചെയ്തതാണ് ഈ വേഷം. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും ഗോകുല്‍ സുരേഷ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെയായി തന്നെ ഒതുക്കാനുള്ള ശ്രമം അരങ്ങേറുന്നു എന്നാണ് സൂപ്പര്‍താരം സുരേഷ് ഗോപിയുടെ മകനായ താരം പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറയുന്നത്.

തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ തന്നെ തേടി എത്താന്‍ നിര്‍മ്മാതാക്കള്‍ പോലും മടി കാണിച്ചു.. ഞാന്‍ നടനായ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് വൈകിയപ്പോഴാണ് സംഭവം പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും കഴിവുള്ളയാൾക്ക് ഉയർന്നുവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നു. 

പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ട്. വിചാരിച്ചതുപോലെ വരുന്നില്ലെന്നു കണ്ടപ്പോൾ ഒരിക്കൽ ഒരു സിനിമ പാതിവഴിയിൽ നിർത്തിപ്പോന്നിട്ടുമുണ്ട്. ആ സിനിമയുടെ പേര് ഞാൻ പറയില്ല. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു മനസ്സിലായത്. അപ്പോൾത്തന്നെ ആ പടം ചെയ്യുന്നതു നിർത്തിയെന്ന് ഗോകുല്‍ സുരേഷ് പറയുന്നു.

click me!