ഗോൾഡൻ ഗ്ലോബ്; 7 നോമിനേഷനുകള്‍ നേടി ലാ ലാ ലാൻഡ്

By Web DeskFirst Published Dec 13, 2016, 5:05 AM IST
Highlights

മികച്ച നടൻ,നടി, സംവിധായകൻ എന്നിവയടക്കം  ഏഴു നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ആറു നോമിനേഷനുകളുമായി മൂൺലൈറ്റ് പിന്നിലുണ്ട്.  അഞ്ച് നോമിനേഷനുകളാണ് മാഞ്ചസ്റ്റർ ബൈ ദ സീ ക്ക് കിട്ടിയത്. ലോസ് ആഞ്ചലസിൽ ജനുവരി എട്ടിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയൊരുക്കിയ ലാ ലാ ലാൻഡ് നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റുകയാണ്.മികച്ച നടൻ,നടി, സംവിധായകൻ എന്നിവയടക്കം  ഏഴു നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ആറു നോമിനേഷനുകളുമായി മൂൺലൈറ്റ് പിന്നിലുണ്ട്.  അഞ്ച് നോമിനേഷനുകളാണ് മാഞ്ചസ്റ്റർ ബൈ ദ സീ ക്ക് കിട്ടിയത്. ലാ ലാ ലാൻഡിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരത്തിനായി എമ്മ സ്റ്റോണും നടനുള്ള പുരസ്കാരത്തിനായി  റയാൻ ഗോസ്ലിംഗും  രംഗത്തുണ്ട്. മികച്ച സംവിധായകനായി ഡാമിയൻ ചാസെല്ലയ്ക്കും നോമിനേഷൻ ലഭിച്ചപ്പോൾ മികച്ച അവംഭിത തിരക്കഥയ്ക്കും ചിത്രത്തെ പരിഗണിക്കുന്നുണ്ട്.  

ദ ലോബ്സ്റ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് കോളിൻ ഫാരെല്ലും വാർ ഡോഗ്സിലെ പ്രകടനത്തിന് ജോന ഹില്ലും മികച്ച നടന്മാരുടെ പട്ടികയിലുണ്ട്. ഡെഡ്പൂളിലെ അഭിനയത്തിലൂടെ റയാൻ റയ്നോൾഡ്സും പട്ടികയിലിടം നേടി. റൂൾസ് ഡോണ്ട് അപ്ലൈ എന്ന ചിത്രത്തിലൂടെ ലില്ലി കോളിൻസും മികച്ച നടിമാരുടെ  പട്ടികയിലെത്തി.ദ എഡ്ജ് ഓഫ് സെവന്‍റീൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ  ഹൈലീ സ്റ്റെയ്ൻഫെൽഡും ഇരുപതാമത് സെഞ്ച്വറി വിമൻ എന്ന ചിത്രത്തിലൂടെ ആനെറ്റ് ബെനിംഗും അവസാന പട്ടികയിലിടം പിടിച്ചു. ലോസ് ആഞ്ചലസിൽ ജനുവരി എട്ടിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

click me!