മൃണാളിനി സാരാബായിയുടെ 100 മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍

By Web DeskFirst Published May 11, 2018, 1:02 PM IST
Highlights
  • മൃണാളിനിയുടെ 100 മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ 

കൊച്ചി: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറും പദ്മഭൂഷൺ ജേതാവുമായ മൃണാളിനി സാരാബായിക്ക് ഇന്ന് 100 മത് ജന്മദിനം. ജന്മദിനത്തിന്‍റെ ഭാഗമായി ഗൂഗിള്‍ 100 മത് ജന്മദിന ഡൂഡില്‍ മൃണാളിനിക്കായി സമര്‍പ്പിച്ചു. 

https://www.google.co.in/search?q=Mrinalini+Sarabhai&oi=ddle&ct=mrinalini-sarabhais-100th-birthday-5503806354751488-l&hl=en&kgmid=/m/0dnjf_&source=doodle-ntp

മൃണാളിനി ദക്ഷിണേന്ത്യന്‍ നൃത്ത കലകളായ ഭരതനാട്യവും, കഥകളിയും ചെറുപ്പകാലത്തെ ആഭ്യസിച്ചിരുന്നു. ഒന്നില്‍ കൂടുതല്‍ നൃത്തകലകളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുളള അപൂര്‍വം ചില നര്‍ത്തകിമാരില്‍ ഒരാളാണ്. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ആ വിസ്മയകലാകാരിയുടെ പ്രകടനം നൃത്തകലയുടെ പുരോഗതിക്ക് വലിയ സംഭാവനകളാണ് നല്‍കിയത്. 

അഹമ്മദാബാദ് ആസ്ഥാനമായ ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോമിങ് ആര്‍ട്ട്സ് 1949 ല്‍ സ്ഥാപിച്ച അവര്‍ 18,000 ത്തോളം കുട്ടികളെ ഭരതനാട്യവും കഥകളിയും പഠിപ്പിച്ചു. നൃത്ത കലയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് മൃണാളനിക്ക് 1992 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2016 ജനുവരി 21 ന് മൃണാളിനി ഈ ലോകത്തോട് വിടപറഞ്ഞു.     

click me!