സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

By Web DeskFirst Published Dec 16, 2016, 11:58 AM IST
Highlights

നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സിനിമാ ചിത്രീകരണമടക്കം എല്ലാ ജോലികളും സംസ്ഥാനത്ത് തടസ്സപ്പെട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുകൂട്ടരേയും സാംസ്കാരിക മന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചു. ചൊവ്വാഴ്ച പാലക്കാട്ടാണ് ച‍ര്‍ച്ച. തര്‍ക്കം മൂലം ഇന്നും നാളെയുമായി ചിത്രീകരണം തുടങ്ങേണ്ട 13 സിനിമകള്‍ മുടങ്ങി. മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി തുടങ്ങിയ  ക്രിസ്മസ് റിലീസുകളും അനിശ്ചിതത്വത്തിലായി. തര്‍ക്കം സിനിമയ്‌ക്ക് ഗുണംചെയ്യില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.

എ ക്ലാസ് തിയേറ്ററുകളില്‍ നിന്നും ഇന്നുമുതല്‍ വരുമാനത്തിന്റെ 50 ശതമാനം മാത്രേമ വിതരണക്കാര്‍ക്ക് നല്‍കൂ എന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്. മള്‍ട്ടിപ്ലക്‌സുകള്‍ 50 ശതമാനം മാത്രമാണ് നല്‍കുന്നതെന്നും തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിലവിലുള്ള 60 ശതമാനം തുടരണമെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത്.

click me!