
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ് ആയിരുന്നു. ഏറെ വിവാദമായ ഈ വീഡിയോ സിനിമയുടെ ഭാഗമായി ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കി പിന്നീട് സംവിധായകന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. വിവിയന്‍ രാധാകൃഷ്ണന്റെ വീമ്പ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ രംഗങ്ങള്‍ വാര്‍ത്തയില്‍ നിറയുന്നത് ആ അമ്മൂമ്മ കിണറ്റില്‍ വീണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടതോടെയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ