എട്ടാമത്തെ വയസില്‍ ലൈംഗികാതിക്രമത്തിന് വിധേയ ആയെന്ന് ഗായിക ചിന്മയി

Published : Oct 19, 2017, 02:26 PM ISTUpdated : Oct 04, 2018, 11:34 PM IST
എട്ടാമത്തെ വയസില്‍ ലൈംഗികാതിക്രമത്തിന് വിധേയ ആയെന്ന്  ഗായിക ചിന്മയി

Synopsis

ചെന്നൈ: ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള തുറന്ന് പറച്ചിലിലായ മീറ്റു ക്യാംപെയിനിന്‍റെ ഭാഗമായി താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് പ്രമുഖ ഗായിക ചിന്മയി. ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകാത്ത ഒരു സ്ത്രീയും ഉണ്ടാകില്ലെന്ന് പറഞ്ഞ ചിന്മയി തന്‍റെ എട്ടാമത്തെ വയസില്‍ ഒരു ആള്‍ദൈവത്തില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചും പറയുന്നുണ്ട്. ഉറങ്ങികിടക്കുമ്പോള്‍ തന്നെ ലൈംഗിക താല്‍പര്യത്തേടെ ഇയാള്‍ തൊട്ടെന്നാണ് ഇവര്‍ പറയുന്നത്. 

തനിക്ക് പുരുഷ സുഹൃത്തുക്കളും ഉണ്ട്. ഇവരില്‍ പലരെയും പല മുതിര്‍ന്ന ആണുങ്ങളും പീഡിപ്പിച്ചിട്ടുണെന്നും ട്വിറ്ററിലൂടെ ഇവര്‍ വ്യക്തമാക്കി. ലൈംഗികാതിക്രമം തുറന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരകളായ പുരുഷന്‍മാര്‍ക്കും ഇത് തുറന്ന് പറയാന്‍ വലിയ പ്രയാസമാണ്. കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് ആണ്‍കുട്ടികളോട് ആരും പറഞ്ഞ് കൊടുക്കുന്നില്ലെന്നും ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി ഇവര്‍ വളര്‍ന്ന് വരുമെന്നും ചിന്മയി പറയുന്നു. പീഡനങ്ങള്‍ക്ക് ഇരയാകുന്ന പുരുഷന്മാരെയും സഹായിക്കണമെന്നും പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും എല്ലാകാര്യങ്ങളും പഠിപ്പിക്കണം എന്നും ഇവര്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാത്തിരുന്നത് 10 വര്‍ഷം, ധനുഷ് 20 കോടി കൊടുക്കേണ്ടി വരുമോ? നടന് വക്കീല്‍ നോട്ടീസ്
കെ-പോപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡുമായി 'ഗോൾഡൻ': സൈയുടെ 'ഗംഗ്നം സ്റ്റൈലിനൊപ്പം' ഇനി ഈ ഗാനവും