
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ഇപ്പോഴും വിജയകരമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രണവിന്റെ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുകാണ് ആരാധകര്‍. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ എഴുതി ആലപിച്ച 'ജിപ്‌സി വുമണ്‍' എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ