ഫിലിംഫെയർ അവാർഡ് വാരിക്കൂട്ടി "തൊണ്ടിമുതലും ദൃക്സാക്ഷിയും"

By Web DeskFirst Published Jun 17, 2018, 3:01 PM IST
Highlights
  • 65-ാം ഫിലിംഫെയർ അവാർഡുകൾ വിതരണം ചെയ്തു
  • ഫിലിംഫെയർ വേദിയില്‍ തൊണ്ടിമുതല്‍ പുരസ്കാരങ്ങള്‍  വാരിക്കൂട്ടി

65-ാം ഫിലിംഫെയർ അവാർഡുകൾ വിതരണം ചെയ്തു. തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവര്‍ക്കായുള്ള പുരസ്‌കാര വിതരണ ചടങ്ങ് ഗംഭീരമായി നടന്നു. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ സിനിമകളിലെ സൂപ്പര്‍താരങ്ങള്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

മലയാള സിനിമ വിഭാഗത്തില്‍ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' അവാർഡുകള്‍ വാരിക്കൂട്ടി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരമടക്കം നാല് അവര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകന്‍ ദിലീപ് പോത്തനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച അഭിനയം കാഴ്ചവെച്ച ഫഹദ് ഫാസില്‍ മികച്ച നടനായപ്പോള്‍ ടൊവിനോ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വ്വതിയാണ് ഏറ്റവും നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി ക്രിട്ടിക്‌സ് അവാര്‍ഡ് മഞ്ജു വാര്യരും സ്വന്തമാക്കി.

മലയാളം വിഭാഗത്തിലെ അവാര്‍ഡുകള്‍

മികച്ച ചലച്ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച സംവിധായകൻ: ദിലീഷ് പോത്തന്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച നടൻ: ഫഹദ് ഫാസിൽ, തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച നടി: പാർവതി, ടേക്ക് ഓഫ്

മികച്ച നടന്‍ ക്രിട്ടിക്‌സ് : ടൊവിനോ തോമസ്, മായാനദി

മികച്ച നടി ക്രിട്ടിക്‌സ്: മഞ്ജു വാര്യർ, ഉദാഹരണം സുജാത

മികച്ച സഹനടന്‍: അലൻസിയർ ലെ ലോപ്പസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച സഹനടി: ശാന്തി കൃഷ്ണ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

മികച്ച സംഗീത ആൽബം: റെക്സ് വിജയൻ, മായാനദി

മികച്ച ഗാനരചയിതാവ്: അൻവർ അലി, മായാനദി

മികച്ച പിന്നണി ഗായകൻ: ഷാഹബാസ് അമൻ, മായാനദി

മികച്ച പിന്നണി ഗായകൻ (സ്ത്രീ): കെ.എസ്. ചിത്ര, കാംബോജിയിലെ നടവാതില്‍ എന്ന ഗാനം

തെലുങ്കിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ബാഹുബലി രണ്ടാം ഭാഗവും തമിഴില്‍ നയന്‍താര കേന്ദ്രകഥാപാത്രമായെത്തിയ അരവും ആയിരുന്നു. അരുവി എന്ന ചിത്രത്തിലൂടെ അദിതി ബാലനും പുരസ്‌കാരത്തിന് അര്‍ഹയായി.

തമിഴ് വിഭാഗം

മികച്ച ചിത്രം: അറം

മികച്ച സംവിധായകൻ: പുഷ്‌കർ, ഗായത്രി (വിക്രം വേദാ)

മികച്ച നടൻ : വിജയ് സേതുപതി, വിക്രം വേദാ

മികച്ച നടി - നയൻതാര, അറം

മികച്ച നടന്‍ ക്രിട്ടിക്‌സ് : മാധവൻ, വിക്രം വേദാ

മികച്ച നടി ക്രിട്ടിക്‌സ് : അദിതി ബാലൻ, അരുവി

മികച്ച സഹനടൻ- പ്രസന്ന, തിരുട്ടുപയലേ 2 

മികച്ച സഹനടി - നിത്യ മേനോൻ, മെർസൽ

മികച്ച സംഗീത ആൽബം: എ ആർ റഹ്മാൻ, മെർസൽ

മികച്ച ഗാനരചയിതാവ്: വൈരമുത്തു

click me!