ലാലേട്ടനെ കളിയാക്കിയ ഹിന്ദി നടന് രൂപേഷ് പീതാംബരന്‍റെ കിടിലന്‍ മറുപടി

സി. വി സിനിയ |  
Published : Dec 15, 2017, 11:05 AM ISTUpdated : Oct 05, 2018, 03:51 AM IST
ലാലേട്ടനെ കളിയാക്കിയ ഹിന്ദി നടന് രൂപേഷ് പീതാംബരന്‍റെ കിടിലന്‍ മറുപടി

Synopsis

അഭിനയ ചക്രവര്‍ത്തിയായ മോഹന്‍ലാലിനെ കളിയാക്കിയ ഹിന്ദി നടന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍റെ കിടിലന്‍ മറുപടി.  മോഹന്‍ലാലിന്‍റെ അഭിനയത്തെ കളിയാക്കിയ  കെ ആര്‍ കെ എന്ന ഹിന്ദി നടനെതിരെയാണ് രൂപേഷ് പീതാംബരന്‍ പ്രതികരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെയാണ് രൂപേഷ് വെളിപ്പെടുത്തിയത്.

 'ഈ തടിയനാണോ ഭീമനായി അഭിനയിക്കാന്‍ പോകുന്നത്'  ഇതാണ് അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍. വളരെ  മോശമായ രീതിയിലാണ് അന്ന് ലാലേട്ടനെ കുറിച്ച് സംസാരിച്ചിരുന്നത്. ഞാന്‍ വാനപ്രസ്ഥം എന്ന സിനിമയുടെ പോസ്റ്റര്‍ കാണിച്ചിട്ട്  ഇത് പോലെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമോയെന്ന് ചോദിച്ചു. 

ചുരുക്കം പറഞ്ഞാല്‍ ഞാന്‍ ലാലേട്ടന്‍റെ കട്ട ആരാധകനാണെന്ന് കരുതി അദ്ദേഹത്തെ മോശമായി പറഞ്ഞ വ്യക്തിയെ തെറി വിളിക്കാന്‍ പോയിട്ടില്ല. അസഭ്യമായി ഒന്നും പറഞ്ഞിട്ടില്ല. എപ്പോഴും ആരാധകര്‍ക്ക് ഒരു അച്ചടക്കം ഉണ്ടായിരിക്കണം.

ചിലപ്പോള്‍ ആരാധകര്‍ തെറി വിളിക്കുന്നത് താരങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ അവര്‍ അതറിഞ്ഞിരിക്കണമെന്നത് അവരുടെ ഉത്തരവാദിത്വമാണ്.  എനിക്കും ഫാന്‍സ് അസോസിയേഷനുണ്ട്. അവരോട് പറഞ്ഞിരിക്കുന്നത് ചീത്ത വിളിക്കണമെങ്കില്‍ എന്നെ വിളിച്ചോ എന്നാണ്. അത് ഓരോ ആള്‍ക്കാരുടെയും രീതിയാണെന്നും രൂപേഷ് പീതാംബരന്‍ പറഞ്ഞു. താരങ്ങളുടെ ഫാന്‍സ് മറ്റു താരങ്ങളെ തെറിവിളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രൂപേഷ്. ഈയിടെ രൂപേഷ് പീതാംബരനും ആരാധകരുടെ അസഭ്യവര്‍ഷത്തിന് ഇരയായിരുന്നു.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്
'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു