ഹിന്ദു ഭീകരതയെ കുറിച്ചുള്ള പരാമര്‍ശം: കമൽഹാസനെതിരെ കേസ്

By Web DeskFirst Published Nov 3, 2017, 6:51 PM IST
Highlights

ഹിന്ദു ഭീകരത ഇന്ത്യയിലെ യാഥാര്‍ത്ഥ്യമാണെന്ന നടൻ കമൽഹാസന്റെ പരാമര്‍ശത്തിനെതിരെ വാരണസി കോടതിയിൽ കേസ്. മതവികാരം വ്രണപ്പെടുത്തി, കുറ്റകൃത്യത്തിന് ആളുകളെ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കേസിൽ നാളെ വാരണസി ജില്ലാ കോടതി വാദം കേൾക്കും. വാരണസിയിലെ ബിജെപി പ്രവര്‍ത്തകനാണ് കമൽഹാസനെതിരെ കോടതിയെ സമീപിച്ചത്. കമൽഹാസനെ ഭീകരവാദികളോട് ഉപമിച്ച് ജിവിഎൽ നരസിംഹ റാവു നടത്തിയ പ്രസ്‍താവനയ്‍ക്കുള്ള മറുപടിയിലാണ് ഹിന്ദുഭീകരത പരാമര്‍ശം കമൽഹാസൻ നടത്തിയത്.

click me!