സംവിധായകനായി ജയസൂര്യയുടെ മകന്‍; പരിസരം മലിനമാക്കുന്നതിനെതിരെ ഹ്രസ്വ ചിത്രം

Web Desk  
Published : Jul 24, 2018, 11:51 PM IST
സംവിധായകനായി ജയസൂര്യയുടെ മകന്‍; പരിസരം മലിനമാക്കുന്നതിനെതിരെ ഹ്രസ്വ ചിത്രം

Synopsis

കൊച്ചു സംവിധായകന് സമ്മാനം നല്‍കിയത് അച്ഛന്‍ ജയസൂര്യ

കൊച്ചി:പരിസരം മലിനമാക്കുന്നതിനെതിരെ ഹ്രസ്വ ചിത്രവുമായി നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കൊച്ചി കലൂരിലെ ജിപിഎസ് സ്കൂളില്‍ നടന്നു. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന നാടിന് ഒരു കൊച്ചു സന്ദേശം. മലിനമായ തെരുവിന്‍റെ ചുവരെഴുത്ത് മാറ്റാനുള്ള മൂന്നു കുട്ടികളുടെ തീരുമാനം. അതാണ് ആറു മിനിട്ട് ദൈര്‍ഘ്യമുള്ള കളര്‍ഫുള്‍ ഹാന്‍റ്സ് എന്ന ചിത്രത്തിലൂടെ പറയുന്നത്.

കലൂര്‍ ജിപിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സംവിധായകനായ അദ്വൈത് ജയസൂര്യ. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ജയസൂര്യും കൂട്ടുകാരുമാണ്. ആദ്യ പ്രദര്‍ശനം കാണാന്‍ ജയസൂര്യയ്ക്കും കുടുംബത്തിനുമൊപ്പം സംവിധായകന്‍ സിദ്ദിഖുമുണ്ടായിരുന്നു. ആദ്യാവതരണത്തിന് ശേഷം കൊച്ചു സംവിധായകന് സമ്മാനം വിതരണം ചെയ്യാന്‍ സ്കൂള്‍ ചുമതലപ്പെടുത്തിയത് അച്ഛന്‍ ജയസൂര്യയെ. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റസ്‌ലിങ്ങ് കോച്ചായി മമ്മൂട്ടി എത്തുമോ?; റിലീസ് പ്രഖ്യാപിച്ച് 'ചത്താ പച്ച'
'ഈ കുട്ടി മരിച്ചു പോയിരുന്നെങ്കിൽ'; ട്യൂബുകൾക്കിടയിലൂടെ ജീവശ്വാസം തേടിയ കുഞ്ഞിനെ ഇങ്ങനെ പറയണമായിരുന്നോ? സന്ദീപ് ചോദിക്കുന്നു