രമ്യാ കൃഷ്​ണനെ സ്വന്തം സിനിമയിൽ അഭിനയിപ്പിക്കാത്തതി​ൻ്റെ രഹസ്യം വെളിപ്പെടുത്തി ഭർത്താവ്

Published : Jul 22, 2017, 04:29 PM ISTUpdated : Oct 04, 2018, 07:47 PM IST
രമ്യാ കൃഷ്​ണനെ സ്വന്തം സിനിമയിൽ അഭിനയിപ്പിക്കാത്തതി​ൻ്റെ രഹസ്യം വെളിപ്പെടുത്തി ഭർത്താവ്

Synopsis

ഭാര്യ രമ്യാ കൃഷ്​ണനെ ത​ൻ്റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന്​ പ്രമുഖ സംവിധായകൻ കൃഷ്​ണ വംശി. രമ്യാ കൃഷ്​ണനെ താൻ ഒരു കലാകാരിയായിട്ടല്ല കാണുന്നത്​. അവർ എ​ൻ്റെ സ്വന്തമാണ്​​. അതുകൊണ്ട്​ തന്നെ അവരെ എൻ്റെ സിനിമയിൽ അഭിനയിപ്പിക്കില്ല. കൃഷ്‍ണ വംശിയുടെ ചന്ദ്രലേഖ എന്ന സിനിമയിൽ മാത്രമാണ്​ രമ്യാ കൃഷ്‍ണന്‍ അഭിനയിച്ചത്​. അത്​ വിവാഹത്തിന്​ മുമ്പായിരുന്നു. ഇരുവരുടെയും മകൻ ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്നു. ഒഴിവ് സമയങ്ങളിൽ മകനോടൊപ്പം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം എന്നും കൃഷ്‍ണ വംശി കൂട്ടിച്ചേർത്തു.

ബാഹുബലിയിലെ രമ്യയുടെ മികച്ച പ്രകടനത്തി​ൻ്റെ ക്രെഡിറ്റ്​ സംവിധായകനും കഥ എഴുതിയ ആൾക്കും നൽകുന്നുവെന്ന്​ കൃഷ്‍ണ വംശി പറഞ്ഞു. രമ്യ മികച്ച കലാകാരിയാണെന്ന്​ നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്​. കുടുംബം താമസിക്കുന്നത്​ ചെന്നൈയിലാണ്​. എന്നാൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് മിക്കപ്പോഴും താൻ ഹൈദരാബാദിൽ ആയതോടെ ഒ​ട്ടേറെ അഭ്യൂഹങ്ങൾ പരന്നു. എന്നെയും രമ്യാ  കൃഷ്‍ണയെയും സംബന്ധിച്ച്​ പലരും പലകാര്യങ്ങളും എഴുതി. ഞങ്ങൾ എല്ലാ അഭ്യൂഹങ്ങളെയും ചിരിച്ചുകൊണ്ടാണ്​ നേരിട്ടത്​. വീട്ടിൽ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറുണ്ട്​. എ​ൻ്റെ സിനിമകൾ അവർ കാണുകയും അവരുടെ സിനിമ ഞാൻ കാണുകയും ചെയ്യുമെന്നും കൃഷ്‍ണ വംശി പറഞ്ഞു.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി